ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ കനത്ത നഷ്ടമുണ്ടായ ഇറാന്‍ വന്‍ശക്തിയായ അമേരിക്കയോട് എങ്ങനെയാകും പ്രതികാരം ചെയ്യുകയെന്ന് വ്യക്തമായിട്ടില്ലെങ്കിലും ശക്തമായ ഒരു സൈബര്‍ ആക്രമണത്തിന് സാധ്യതയുള്ളതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കനത്ത പ്രതികാരനടപടി ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി പ്രതികരിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്ന് പ്രാഥമികമായി കനത്ത സൈബര്‍ ആക്രമണം ഉണ്ടാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിദഗ്ധരുടെ അഭിപ്രായം. ഇതിനുള്ള ശേഷി ഇറാനുണ്ടെന്നാണ് വിലയിരുത്തല്‍.
ആണവകേന്ദ്രങ്ങള്‍ക്കെതിരെ 2010ല്‍ ഉണ്ടായ ‘സ്റ്റക്സ്നെറ്റ്’ കംപ്യൂട്ടര്‍ വൈറസ് ആക്രമണശേഷം സൈബര്‍ യുദ്ധരംഗത്തിന്റെ വികസനത്തിനായി ഇറാന്‍ വന്‍നിക്ഷേപമാണ് നടത്തിയത്.
അമേരിക്കയിലെ ബാങ്കുകള്‍, എണ്ണക്കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ ഉടന്‍ ആക്രമണമുണ്ടാകാനാണ് സാധ്യത. വളരെ പെട്ടെന്ന് ഇത്തരം ആക്രമണത്തിന് ഇറാന് കഴിയുമെന്നും യുദ്ധവിദഗ്ധന്‍ ടോം വാറിക് പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.