പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി.

ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 77.57 ഉം ഡീസലിന് 72.24 രൂപയുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 68.60 ഡോളര്‍ ആണ് ഇന്നത്തെ നിരക്ക്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള രാജ്യമാണ് ഇറാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News