മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റം; പൊളിക്കുന്നത് അഞ്ചുമിനിറ്റ് വ്യത്യാസത്തില്‍

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമത്തില്‍ നേരിയമാറ്റം. ആദ്യത്തെ രണ്ടു ഫ്ളാറ്റുകള്‍ പൊളിക്കുന്നത് അഞ്ചുമിനിറ്റിന്റെ വ്യത്യാസത്തിലായിരിക്കും.

പതിനൊന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റും 11.05ന് ആല്‍ഫാ സെറീന്‍ ഫ്ളാറ്റും പൊളിക്കും. നേരത്തെ, എച്ച്.ടു.ഒ. പൊളിച്ച് അരമണിക്കൂറിനു ശേഷം ആല്‍ഫാ സെറീന്‍ പൊളിക്കാനായിരുന്നു തീരുമാനം. ഇതിലാണ് മാറ്റം വരുത്തിയത്.

ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് ഇരുന്നൂറു മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും. എറണാകുളം ജില്ലാ ഭരണകൂടവും മരട് നഗരസഭയും ചേര്‍ന്ന് പുറത്തിറക്കിയ പട്ടികയിലാണ് സമയക്രമത്തിലെ വ്യത്യാസം പരാമര്‍ശിച്ചിരിക്കുന്നത്.

എച്ച്.ടു.ഒ പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത് എഡിഫിസ് എന്ന കമ്പനിയാണ്. വിജയ് സ്റ്റീല്‍സ് എന്ന കമ്പനിയാണ് ആല്‍ഫാ സെറീന്‍ പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത്.

12-ാം തിയതി ജെയിന്‍ കോറല്‍ കേവും ഗോള്‍ഡന്‍ കായലോരവും പൊളിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News