ജോസഫ്-ജോസ് കെ മാണി പോര് വീണ്ടും മുറുകുന്നു; യുഡിഎഫ് യോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം ഇറങ്ങിപ്പോയി

ഒരിടവേളക്ക് ശേഷം കേരള കോണ്‍ഗ്രസില്‍ ജോസഫ് -ജോസ് കെ മാണി പോര് വീണ്ടും മുറുകുന്നു. കോട്ടയം ജില്ലാ യുഡിഎഫ് നേതൃയോഗത്തില്‍ നിന്നും ജോസഫ് വിഭാഗം ഇറങ്ങിപ്പോയി. തദ്ദേശസ്ഥാപനങ്ങളിലെ ധാരണകള്‍ നടപ്പാക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് ജോസഫ് വിഭാഗം ഇറങ്ങിപ്പോയത്.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരെഞ്ഞുടുപ്പ് ആസന്നമായ വേളയിലാണ് കേരള കോണ്‍ഗ്രസില്‍ വീണ്ടും പോര് തുടങ്ങുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യുഡിഎഫ് നേതൃയോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ യോഗത്തില്‍ എത്തിയപ്പോള്‍ തന്നെ ജോസഫ് വിഭാഗം പ്രതിഷേധം അറിയിക്കുകയായിരുന്നു.

സംസാരിക്കാന്‍ വേണ്ടി എഴുന്നേറ്റ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടബില്‍ യുഡിഎഫ് ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു.

ഇതോടെ ജോസ് വിഭാഗവും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ജോസഫ് വിഭാഗത്തിനെതിരെ തിരിഞ്ഞു. പ്രശ്‌നം വഷളായതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജോസഫ് വി ഭാഗത്തോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ജോസഫ് വിഭാഗം യോഗം ബഹിഷ്‌കരിച്ചത്.

പിജെ ജോസഫിന്റെ അറിവോടെയാണ് യോഗം ബഹിഷ്‌കരിച്ചതെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. ചങ്ങനാശ്ശേരി നഗരസഭാ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, കോട്ടയം നഗരസഭ എന്നിവടങ്ങളിലെ ധാരണകള്‍ യുഡിഎഫ് നടപ്പിലാക്കുന്നത് വരെ ഇനി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News