വിദേശ വനിതകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്; സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍; പിന്നില്‍ സെറീന

മുംബൈ: വിദേശ വനിതകളെ മുംബൈ നഗരത്തില്‍ എത്തിച്ച് സെക്സ് റാക്കറ്റ് നടത്തിയിരുന്ന സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍.

ബോളിവുഡിലെ പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്ന രാജേഷ് കുമാര്‍ ലാലിനെയാണ് കഴിഞ്ഞദിവസം ജുഹുവിലെ ആഡംബര ഹോട്ടലില്‍നിന്ന് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന രണ്ട് വിദേശ വനിതകളെയും മോചിപ്പിച്ചു.

ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ സറീന എന്ന സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനം. ഉസ്ബക്കിസ്ഥാനില്‍നിന്ന് രാജേഷ് കുമാറിന്റെ സഹായത്തോടെയാണ് സറീന യുവതികളെ മുംബൈയില്‍ എത്തിച്ചിരുന്നത്. ഒരാളില്‍നിന്ന് 80,000 രൂപയ്ക്കായിരുന്നു ഇടപാട്.

കഴിഞ്ഞദിവസം മോചിപ്പിച്ച രണ്ട് വനിതകളും ഉസ്ബക്കിസ്ഥാന്‍ സ്വദേശികളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഡിസംബര്‍ 23നും ഇതേ ഹോട്ടലില്‍നിന്ന് മുംബൈ സോഷ്യല്‍സര്‍വീസ് ബ്രാഞ്ച് മൂന്ന് വിദേശവനിതകളെ രക്ഷപ്പെടുത്തിയിരുന്നു.

കേസിലെ മുഖ്യപ്രതിയായ സറീന നിലവില്‍ ഉസ്ബക്കിസ്ഥാനിലാണെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News