ജെഎന്‍യു; വൈദ്യസഹായവുമായെത്തിയ ഡിവൈഎഫ്‌ഐയുടെ മെഡിക്കല്‍ സംഘത്തിന് നേരെ ആക്രമണം; ആംബുലന്‍സ് അടിച്ചു തകര്‍ത്തു

ജെഎന്‍യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായവുമായെത്തിയ ഡിവൈഎഫ്‌ഐയുടെ മെഡിക്കല്‍ സംഘത്തെ എബിവിപിക്കാര്‍ ആക്രമിച്ചു. മലയാളിയായ പ്രതീഷ് പ്രകാശിനും ഉപാസന ഗോയലിനും മര്‍ദ്ദനമേറ്റു. ക്യാമ്പസിനു മുന്നില്‍വെച്ച് മെഡിക്കല്‍ സംഘത്തിന്റെ ആംബുലന്‍സ് അടിച്ചു തകര്‍ത്തു.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് ചികിത്സ ഉറപ്പാക്കാനാണ് മെഡിക്കല്‍ സംഘം ക്യാമ്പസില്‍ എത്തിയത്. കവാടത്തിന് പുറത്ത് എബിവിപിക്കാര്‍ വാഹനം തടഞ്ഞു. ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡും മരുന്നും ചികിത്സാ ഉപകരണങ്ങളും കാണിച്ചിട്ടും വാഹനം കടത്തിവിട്ടില്ല.

മെഡിക്കല്‍ സംഘത്തിന്റെ വാഹനമാണെന്നും തടയാനാകില്ലെന്നും പ്രവര്‍ത്തകര്‍ അറിയിച്ചതോടെ, എബിവിപിക്കാര്‍ പ്രതീഷിന്റെ മൊബൈല്‍ തട്ടിയെടുത്തു. സന്നദ്ധ മെഡിക്കല്‍ സംഘത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുണ്ടെന്ന വ്യക്തമായതോടെയാണ് എബിവിപിക്കാര്‍ ഇവരെ മര്‍ദ്ദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News