ഫേസ്ബുക്ക് ഫീഡ് പരിമിതപ്പെടുത്തുന്നോ; പ്രചരിക്കുന്നത് 2 വർഷങ്ങൾക്ക് മുന്നേയുള്ള അഭ്യൂഹം; അൽഗോരിത പോസ്റ്റുകളിൽ കറങ്ങി പ്രൊഫൈലുകൾ

“പുതിയ ഫേസ്ബുക്ക് അൽഗോരിതം കാരണം എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും നഷ്ടപ്പെടുന്നു.
–” എന്ന് തുടങ്ങി നിങ്ങളും പകർത്തൂ എന്നാവശ്യപ്പെടുന്ന നീളൻ കുറിപ്പുകളിൽ കറങ്ങുകയാണ് ഫേസ് ബുക്ക് പൊഫൈലുകൾ. 5000 സുഹൃദ് പരിധിയുള്ള ഫേസ്ബുക്കിന്‍റെ പുതിയ നിയമം 25 സുഹൃത്തുക്കൾക്കേ ഫീഡ് ലഭ്യമാക്കൂ എന്നാണ് അഭ്യൂഹം പരക്കുന്നത്. ഇതോടെ ഫേസ്ബുക്കിനെതിരെ വാളെടുത്ത് വാളിലിടുകയാണ് പലരും.
എന്താണ് ഫേസ് ബുക്ക് അൽഗോരിതം.

ലളിതമായി പറഞ്ഞാൽ പ്ലാറ്റ്‌ഫോമിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഒരു ഉപയോക്താവ് കാണുന്ന ഉള്ളടക്കം
തീരുമാനിക്കാനുള്ള ഒരു മാർഗമാണ് ഫേസ്ബുക്ക് അൽഗോരിതം. ഈ തെരെഞ്ഞെടുപ്പ് ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

2017 ഡിസംബറിലാണ് ലാണ് ഈ അഭ്യൂഹം ആദ്യമായി പ്രചരിക്കുന്നത്. കൂടുതൽ സുഹൃത്തുക്കളിൽ നിന്ന് അടുപ്പവും മറ്റ് വാണിജ്യ,പരസ്യ ഇടങ്ങളിൽ നിന്ന് കൂടുതൽ അകലവും സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി പുതിയ അൽഗോരിതം ഫേസ്ബുക്ക് പ്രഖ്യാപിച്ചതിനെതുടർന്നാണ് ഈ അഭ്യൂഹം പ്രചരിക്കുന്നത്.

ഫേസ്ബുക്ക് അൽഗോരിതം നിങ്ങൾ മാർക് സക്കർബർഗ് അല്ലാത്തിടത്തോളം നിഗൂഢതയായി തന്നെ തുടരുമെങ്കിലും 25 സുഹൃത്തുക്കളായി ഫീഡ് സ്റ്റോറികളെ ഫേസ്ബുക്ക് പരിമിതപ്പെടുത്തുന്നില്ലെന്നാണ് ഫേസ് ബുക്ക് പറയുന്നത്. ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നയുടൻ ഫേസ്ബുക്ക് ഇക്കാര്യങ്ങളിൽ വിശദീകരണവും നൽകിയതാണ്. ഏതായാലും കോപ്പി പേസ്റ്റ് ചെയ്യുന്ന ഈ കാര്യങ്ങൾ രണ്ട് വർഷങ്ങൾക്ക് മുൻപേ നടന്നതാണ്.

റാങ്കിങ്ങിൽ പ്രവർത്തിക്കുന്ന പ്രൊഡക്റ്റ് മാനേജർ രമ്യ സേതുരാമൻ പറയുന്നത് ഒരു കൂട്ടം സുഹൃത്തുകളുടെ ന്യൂസ് ഫീഡ് കാണിക്കുക എന്നത് ബിസിനസ് സങ്കൽപ്പങ്ങൾക്ക് തന്നെ യോജിക്കുന്നതല്ല എന്നാണ്.നിങ്ങൾക്ക് ആസ്വാദ്യകരമായ അനുഭവം ലഭിക്കുന്നില്ല എങ്കിൽ അങ്ങനെ തടയുന്നു എങ്കിൽ നിങ്ങളുടെ താൽപര്യം കുറയും.

എന്നാൽ അൽഗോരിതമാറ്റങ്ങൾ ഫീഡിൽ വ്യത്യാസമുണ്ടാക്കിട്ടുണ്ട്. താൽപര്യമുള്ള വിഷയങ്ങളേയും വ്യക്തികളേയും സംഭവങ്ങളേയും ഉൾപ്പെടുത്തിയാണ് അത് പ്രവർത്തിക്കുന്നതെങ്കിലും വ്യക്തികളെ പരിമിതപ്പെടുത്തുന്നില്ലെന്നാണ് ഫേസ് ബുക്ക് പറയുന്നത്.

അതിനാൽ തന്നെ മറ്റ് സംഭവങ്ങൾക്കിടയിൽ സുഹൃത്തുക്കളിൽ നിന്ന് സ്റ്റോറികൾ വരുന്നില്ല എങ്കിൽ സംശയത്തിന് ഇടനൽകാം.എന്നാൽ താ‍ഴോട്ടുള്ള സ്ക്രോളിങ്ങിൽ കൂടുതൽ ഫീഡുകൾ കാണാനാകും. ചുരുക്കത്തിൽ നിങ്ങൾ കൂടുതൽ ഇടപെടുന്ന സംവദിക്കുന്ന കാര്യങ്ങൾ ക‍ഴിഞ്ഞേ മറ്റുള്ളവ പ്രത്യക്ഷമാകൂ എന്നത് സത്യം തന്നെ.

ആരുടെ പോസ്റ്റുകൾ ആദ്യം കാണണം ആരിൽ നിന്ന് ഇടവേളയെടുക്കണം എന്നതിനെല്ലാം മാർഗ്ഗങ്ങൾ ഉണ്ടായിരിക്കെ
ഇത്തരം അഭ്യൂഹങ്ങിൽ വീ‍ഴരുതെന്നാണ് ഫേസ്ബുക്ക് അഭ്യർത്ഥിക്കുന്നത്.

ഏതായാലും 2017 ൽ അമേരിക്കയിൽ പ്രചരിച്ച പോസ്റ്റുകളുടെ പരിഭാഷയാണിപ്പോൾ പ്രചരിക്കുന്നത്.എങ്കിലും തണുത്ത ഫേസ്ബുക്ക് പ്രൊഫൈലുകളിൽ ഇത് അനക്കമുണ്ടാക്കിയിട്ടുണ്ട്. യാഥാർത്ഥ്യമെന്താണെങ്കിലും വിവരസാങ്കേതികതയുടേയും കമ്പോളതന്ത്രങ്ങളുടേയും വലിയലോകത്തിൽ എന്തും സംഭവിക്കാം.

വ്യാജവാർത്തകൾക്ക് പിന്നാലെ പോയി വസ്തുത പറയുന്ന സ്നൂപ്സ് പോലുള്ള വെബ്സൈറ്റുകളിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ലേഖനങ്ങൾ വന്നിട്ടുണ്ട്പ്രമുഖ ടെക് ജേണലിസ്റ്റ് ലാറി മാഗിഡ് പറയുന്നത് ഇതെല്ലാം മിത്തുകൾ സൃഷ്ടിക്കുന്നവരുടെ സംഭാവനയാണെന്നാണ്. സന്ദേശങ്ങൾക്ക് അധിക നികുതി ചുമത്താത്തിടത്തോളം ഇതെല്ലാമുണ്ടാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പരിഹസിക്കുന്നു.

ഫേസ്ബുക്കിൽ പ്രചരിക്കുന്ന കുറിപ്പ്-

പുതിയ ഫേസ്ബുക്ക് അല്‍ഗോരിതം…പുതിയ ഫേസ്ബുക്ക് നിയമങ്ങൾ കാരണം എന്റെ സുഹൃത്തുക്കളെയും, സഹോദരങ്ങളുടെയും നഷ്ടപ്പെടുന്നു… പലരും എന്നോട് ഇപ്പൊ പോസ്റ്റ് ഒന്നും കാണുന്നില്ലലോ എന്ന് പറയുമ്പോ ഞാൻ അത് അത്ര കാര്യം ആക്കിയിരുന്നില്ല… തുടക്കത്തിൽ ഞാൻ വിചാരിച്ചു ചിലർ എന്നെ ബ്ലോക്ക്‌ ചെയ്തതായിരിക്കും എന്ന്….

എന്റെ സുഹൃത്തുക്കൾ പോസ്റ്റുചെയ്യുന്ന എല്ലാ പോസ്റ്റുകളും ഞാൻ കാണുന്നുണ്ട് എന്ന് കരുതി .. എന്നാല് ഞാൻ പല സുഹൃത്തുക്കളുടെ ടൈം ലൈനുകൾ പരിശോധിച്ചപ്പോൾ അവരുടെ എല്ലാ പോസ്റ്റുകളും ഞാൻ കാണുന്നില്ല എന്ന് മനസിലായി…

നമ്മളുടെ എല്ലാ സുഹൃത്തുക്കളിൽ നിന്നുള്ള എല്ലാ കുറിപ്പുകളും നമ്മള്‍ കാണാത്തത് എന്തുകൊണ്ട് എന്ന് ഈ കുറിപ്പ് വിശദീകരിക്കുന്നു….

ഞാന്‍ ഫേസ്ബുക്കിൽ നിങ്ങളെ ഫോളോ ചെയ്താല്‍, നിങ്ങളുടെ എല്ലാ പോസ്റ്റുകളും എനിക്ക് വയ്ക്കാന്‍ കഴിയുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാല്‍ പുതിയ ഫേസ്ബുക്ക് നിയമങ്ങൾ അത് അങ്ങനെയല്ലെന്നു തെളിയിക്കുന്നു……യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ന്യൂസ് ഫീഡ് ഇപ്പോൾ കുറച്ച് ആളുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണിക്കുന്നുള്ളൂ, ഏതാണ്ട് 25 സുഹൃത്തുക്കളുടെ മാത്രം… എന്തെന്നാല്‍ നിങ്ങളുടെ ന്യൂസ് ഫീഡിൽ ഫേസ്ബുക്ക് ഒരു പുതിയ അൽഗോരിതം ഉപയോഗിക്കുന്നു. അത് കാരണം നിങ്ങളുടെ പോസ്റ്റ് ആരൊക്കെ വയ്ക്കണമെന്ന് അവരുടെ സിസ്റ്റം തിരഞ്ഞെടുക്കുന്നു….എന്നിരുന്നാലും, എന്റെ സുഹൃത്തുക്കളെയും, ഫോളോവേഴ്സിനെയും ഞാന്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു…..അതുകൊണ്ട് ഞാൻ നിങ്ങളോട് ഒരു ഉപകാരം ആവശ്യപ്പെടുകയാണ്……. നിങ്ങള്‍ ഈ പോസ്റ്റ് വയിക്കുന്നുവെങ്കില്‍ ദയവായി നിങ്ങള്‍ എനിക്ക് ഒരു ഹ്രസ്വ അഭിപ്രായം നൽകുക… ഒരു “ഹലോ”, ഒരു “സ്റ്റിക്കർ” അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തും…. അപ്പോള്‍ എൻറെ വാർത്താ ഫീഡിൽ നിങ്ങൾ വീണ്ടും ദൃശ്യമാകും…..എന്റെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ ഫെയ്സ്ബുക്ക്ന്‍റെ നിയന്ത്രണം എനിക്ക് മറികടക്കണം!!നിങ്ങളുടെ ടൈം ലൈന്നില്‍ ഈ പോസ്റ്റ് പകർത്തി ഒട്ടിക്കാൻ മടിക്കേണ്ടതില്ല…അതുവഴി നിങ്ങള്‍ക്കും ഫേസ്ബുക്കിന്റെ ഈ പുതിയ അല്‍ഗോരിതം മറികടക്കുവാനും നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമായി ആശയവിനിമയം സാധ്യമാകുന്നതുമാണ്…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News