ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം സംഭവിച്ചേക്കാം, ഉടന്‍ രക്തം മാറ്റണമെന്ന് ഡോക്ടര്‍; ആവശ്യത്തോട് പ്രതികരിക്കാതെ അധികൃതര്‍

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് റിമാന്റില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ ക്രമാതീതമായി ഉണ്ടാകുന്ന അസുഖം ബാധിച്ച ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്നും ഭീം ആര്‍മി നേതാവിന്റെ ഡോക്ടറായ ഹര്‍ജിത് സിംഗ് ഭാട്ടി മുന്നറിയിപ്പ് നല്‍കി.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ചന്ദ്രശേഖര്‍ ആസാദിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ഹര്‍ജിത് സിങ് ഭാട്ടി പറയുന്നു.

രക്തത്തിന്റെ ഘടന ക്രമപ്പെടുത്താന്‍ ക്രമാതീതമായി കാണപ്പെടുന്ന ചുവന്ന രക്താക്കളെ നീക്കം ചെയ്യുന്ന ഫ്ളെബോട്ടോമി ചികിത്സ ഉടന്‍ ചെയ്യണം. ആഴ്ചയില്‍ രണ്ടുതവണ ചന്ദ്രശേഖര്‍ ആസാദിന് രക്തം മാറ്റേണ്ടതുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മികച്ച ചികിത്സയ്ക്കായി ദില്ലി എയിംസില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍ ട്വിറ്ററിലൂടെ കേന്ദ്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതിയ്ക്കെതിരായി ദില്ലി ജുമാ മസ്ജിദില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News