2020നെ വരവേൽക്കാൻ പുത്തൻ കാറുകൾ; നിരത്ത് കീഴടക്കാൻ ഇന്ത്യന്‍ കമ്പനികള്‍

പുതുവർഷത്തിൽ വിപണി കീ‍ഴടക്കാൻ എ‍‍ഴ് പുത്തൻ കാറുകളുമായി ടാറ്റ മോട്ടർസ്. ടാറ്റ നെക്സൺ ഇ.വി, ടാറ്റ അൽട്രോസ്, ടാറ്റ ഗ്രാവിറ്റാസ്, ടാറ്റ എച്ച് 2 എക്സ്, ടാറ്റ ടിയാഗോ ഇ.വി, ടാറ്റ അൽട്രോസ് ഇ.വി, ടാറ്റ എവിഷൻ ഇലക്ട്രിക് എന്നിവയാണ് 2020ൽ വിപണിയിൽ എത്തുന്നത്.

ടാറ്റ നെക്സൺ ഇ.വി

ഇതിൽ മൂന്ന് എസ്‌യുവിയും മൂന്ന് ഹാച്ച്ബാക്കും ഒരു സെടാനും ഉൾപ്പെടുന്നുണ്ട്.

ടാറ്റ അൽട്രോസ് ഇ.വി

ടാറ്റ നെക്സൺ ഇ.വി ജനുവരി 12നും ടാറ്റ ആൽ‌ട്രോസ് ജനുവരി 22നും വിപണിയിലെത്തും.

പുതുവർഷാരംഭത്തിൽ വിപണിയിലെത്താൻ ടാറ്റ ഗ്രാവിറ്റാസും തയ്യാറെടുക്കുന്നുണ്ട്.

ടാറ്റ ടിയാഗോ ഇ.വി

ഫെബ്രുവരി 10നു ടാറ്റ ഗ്രാവിറ്റാസും പുറത്തിറങ്ങും എന്നാണ് ടാറ്റയിൽ നിന്നുളള വിവരം.

ടാറ്റ അൽട്രോസ്

പ്രീമിയം ഹാച്ച്ബാക്ക് നിരത്തിലെ സ്റ്റൈലൻ വാഹനങ്ങളിലൊന്നയ ആൽട്രോസിൽ വലുപ്പമേറിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സംവിധാനം,ഡിജിറ്റലായ ഇൻസ്ട്രമെൻറ് ക്ലസ്റ്റർ, ടി അകൃതിയുളള സെൻറ്റർ ക‍ൺസോൾ തുടങ്ങിയനവധി സംവിധാനങ്ങളുണ്ട്.

ടാറ്റ എച്ച് 2 എക്സ്

പുതിയ സിപ്ട്രോൺ പവർട്രെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമായ ടാറ്റ നെക്സൺ ഇ.വി ടാറ്റയിൽ നിന്നുള്ള ആദ്യത്തെ പേഴ്സണൽ ഇലക്ട്രിക് വാഹനവും ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയുമാണ്.

ടാറ്റ എവിഷൻ ഇലക്ട്രിക്

2019 ജനീവ മോട്ടർ ഷോയിൽ ടാറ്റ അവതരിപ്പിച്ച ഹരിയെറിനെ്റ്റ 7-സീറ്റർ വകഭേദതമാണ് ടാറ്റ ഗ്രാവിറ്റാസ് എന്ന പേരിൽ വിപണിയിൽ എത്തുന്നത്.

ടാറ്റ ഗ്രാവിറ്റാസ്

63 മില്ലീമീറ്റർ നീളമുള്ള ഗ്രാവിറ്റാസ് എക്സ്റ്റെൻഡഡ് ഓവർഹാംഗുകളുമായാണ് എത്തുന്നത്. റണ്ണിങ് ബോർഡ്, റൂഫ് റെയിലുകൾ, വ്യത്യസ്തമായ ഡിസൈനിലുള്ള ലാംപ്, വലിപ്പം കൂടിയ അലോയ് വീലുകൾ എന്നിവയാണ് ഗ്രാവിറ്റാസിന്റെ പ്രത്യേകതകൾ.

പുതിയ ബൂട്ട് ലിഡ്, നവീകരിച്ച ടെയിൽ ലാംപ്, പുതിയ സ്പോയ്ലർ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.

മാരുതി എട്രീഗ

2020ൻറെ പകുതിയോടെ മറ്റു നാലു കാറുകളും വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

മാരുതി എക്സ് എൽ ഫൈവ്

ടാറ്റയ്ക്ക് പുറമേ മാരുതിയും, മഹീന്ദ്രയും 2020ൽ പുത്തൻ കാറുകൾ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുന്നുണ്ട്.

മാരുതി വിറ്റാര ബ്രീസ

മാരുതി എട്രീഗ, മാരുതി എക്സ് എൽ ഫൈവ്, മാരുതി വിറ്റാര ബ്രീസ,മാരുതി ഇഗ്നിസ് 2020, മാരുതി ഗ്രാൻറ്റ് വിറ്റാര, മാരുതി വാഗണർ ഇലക്ട്രിക്, മാരുതി ജിമ്നി എന്നിവയാണ് മാരുതി 2020ൽ പുറത്തിറക്കുന്നത്.

മാരുതി ഇഗ്നിസ് 2020

മാരുതിയോടും ടാറ്റയോടും മത്സരിക്കാൻ മഹീന്ദ്രയും ഏ‍ഴ് വമ്പൻ കാറുകൾ ഒരുക്കിയിട്ടുണ്ട്, 2020 പകുതിയോടു കൂടി ഇവ വിപണിയിൽ എത്തുന്നതാണ്.

മാരുതി ഗ്രാൻറ്റ് വിറ്റാര

2019 വാഹന നിർമാതാകൾക്ക് അത്ര മികച്ച വർഷമായിരുന്നില്ല എന്നതും 2020 നെക്കുറിച്ചുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

നിരവധി ഇലക്ട്രിക് കാറുകളാണ് ഈ വർഷം വിപണിയിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News