ഓസ്ട്രേലിയൻ കാട്ടുതീയിൽ 30 ശതമാനം കോലകൾ ഇല്ലാതായതായി കണക്ക്; കുഞ്ഞൻ കരടികൾക്ക് വംശനാശ ഭീഷണി

വിവരങ്ങൾ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ 30 ശതമാനം കോലകളും അതിന്‍റെ ആവാസവ്യവസ്ഥകളെ കാര്യമായി ബാധിച്ച കാട്ടുതീയിൽ ഇല്ലാതായിക‍ഴിഞ്ഞിരിക്കുന്നു.
തീ ശാന്തമാവുമ്പോൾ ഒരു പക്ഷേ അതിന്‍റെ കണക്കുകൾ ജന്തുസ്നേഹികളെ കൂടുതൽ വേദനിപ്പിച്ചേക്കാം.

രാജ്യത്തെ 80,000 കോലകളിൽ 28000 പേർ താമസിക്കുന്ന ന്യൂ സൗത്ത് വെയിൽസിൽ കാര്യമായി കാട്ടുതീ ബാധിച്ചിട്ടുണ്ട്. വലിയ വരൾച്ചക്ക് ശേഷം ആരംഭിച്ച കാട്ടുതീ അടങ്ങിയിട്ടില്ല ഇതുവരെ.

ഓസ്ട്രേലിയൻ സസ്യബുക്കായ ഈ കുഞ്ഞൻ സുന്ദരജീവികൾ ഫാസ്കോലാർക്ടിഡെ കുടുംബത്തിലെ അ‍വശേഷിക്കുന്ന പ്രതിനിധിയാണ്.ആവാസകേന്ദ്രങ്ങളുടെ നാശമാണ് കോലകളുടെ എണ്ണം കുറയുന്നതിന് പ്രധാനകാരണം.ലാന്‍റ് ക്ലിയറിങ്ങ് സൗത്ത് ഓസ്ട്രേലിയയിലെ കോലകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്.

താ‍ഴ്ന്ന വനപ്രദേശങ്ങളും കി‍ഴക്കൻ ഓസ്ട്രേലിയയിലെ യുകാലിപ്റ്റ്സ് വനമേഖലകളുമാണ് കോലകളുടെ ആവാസവ്യവസ്ഥാ ഘടനകൾക്ക് ഉദാഹരണങ്ങൾ. എന്നാൽ വനനശീകരണം ഏറ്റവും കൂടുതൽ നടക്കുന്ന പ്രദേശമാണ് ഓസ്ട്രേലിയ.

കോലകളുടെ ആവാസ വ്യവസ്ഥയിൽ 80 ശതമാനത്തോളം നാശമുണ്ടായിട്ടുണ്ടെന്നാണ്
ഇവയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഓസ്ട്രേലിയൻ കോല ഫൗണ്ടേഷന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ക്ലമീഡിയ ബാധയാലുള്ള നാശത്തിന് പുറമേ ആവാസകേന്ദ്രങ്ങളുടെ നാശത്താലും വംശനാശം നേരിടുകയാണ് ഇവ.ഇതോടൊപ്പെ കാട്ടുതീയും കോലകൾക്ക് ഭീഷണിയാവുകയാണ്.

സാധാരണ കാട്ടുതീപോലെയല്ല ഇത്തവണ കാട്ടുതീ ഒാസ്ട്രേലിയയിൽ പടർന്നത്. കനത്ത നാശമുണ്ടാക്കിയതോടെ നിയന്ത്രിക്കാനാവാതെ കു‍ഴങ്ങുകയാണ് ആധികൃതർ. കംഗാരു ഐലന്‍റ് വൈൽഡ് ലൈഫ് പാർക്കിലടക്കം പകുതിയോളം കോലകൾ മരിച്ചുവെന്നാണ് അധികൃതർ പറയുന്നത്.

കോലകളുടെ ദയനീയ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ഇവയുടെ സംരക്ഷണത്തിനായി മുറവിളിയുർന്നിട്ടുണ്ട്. ലോകത്താകമാനം ഫണ്ട് ശേഖരണവും വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നു. കോലകളെ ദത്തെടുക്കാൻ ആയിരങ്ങളാണ് തയ്യാറായതെന്ന് പരിസ്ഥിതി പുനനിർമ്മാണ വകുപ്പിന്‍റെ ചുമതലയുള്ള ബ്രന്‍റണ് ഗ്രിയർ പറയുന്നു.

ഹോളിവുഡ് താരങ്ങളും മറ്റ് പ്രശസ്തരും സോഷ്യൽ മീഡിയയിലൂടെ കോലകൾക്കായി രംഗത്ത് വന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. റാപ്പറും മോഡലുമൊക്കെയായ ഇഗ്ഗി അസലേയ ക്യൂൻസ് ലാന്‍റിലെ വൈൽഡ് ലൈഫ് ആശുപത്രി സന്ദർശിച്ചതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ സഹായമഭ്യർത്ഥിച്ച് കുഞ്ഞൻ കോലയുമായി നിൽക്കുന്ന ചിത്രം പങ്കിട്ടിരുന്നു.ഇതെല്ലാം ലോകശ്രദ്ധയെ കോലകളിലേക്ക് എത്തിച്ചിട്ടുണ്ട്.

അപകടകരമായ സ്ഥിതിവിശേഷമാണ് ഓസ്ട്രേലിയയിൽ കാട്ടുതീ സൃഷ്ടിക്കുന്നത് പതിനായിരകണക്കിന് മൃഗങ്ങളാണ് മരിച്ചത്. ജനവാസ മേഖലകളിലടക്കം പടർന്നുപിടിച്ച തീയിൽ ആൾനാശവും കോടികളുടെ നാശനഷ്ടങ്ങളും തുടരുകയാണ്. വിവിധ സ്ഥലങ്ങളിൽ അൻപത് ഡിഗ്രിയോളമാണ് ചൂട് രേഖപ്പെടുത്തിയത്.130 ലക്ഷം ഏക്കർ കത്തിനശിച്ചതായാണ് കണക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here