പൗരത്വ നിയമ ഭേദഗതി; കിരൺ റിജ്ജുവിനെ പ്രതിേഷധമറിയിച്ച് ഓണക്കൂറും സൂസപാക്യവും മുസ്ലിം അസോസിയേഷൻ നേതാക്കളും

പൗരത്വ നിയമത്തിൽ കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ പ്രതിേഷധവും, ആശങ്കയും അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂറും, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ സൂസപാക്യവും, മുസ്ലിം അസോസിയേഷൻ നേതാക്കളും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കുന്നതിനായി ബി ജെ പി കേന്ദ്രനേതൃത്വം തീരുമാനിച്ച പരിപാടിയുടെ ഭാഗമായാണ് കിരൺ റിജ്ജു തിരുവനന്തപുരത്തെത്തിയത്.ഫലത്തിൽ ഭവന സന്ദർശനം ബി ജെ പിക്ക് കേളത്തിൽ തിരിച്ചടിയായി.

ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് പൗരത്വ നിയമഭേദഗതിയോടുള്ള തന്റെ വിയോജിപ്പ് ജോർജ്ജ് ഓണക്കൂർ വ്യക്തമാക്കി.

ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഓണക്കൂർ കേന്ദ്രമന്ത്രിയെ അറിയിച്ചു.

ജോര്‍ജ് ഓണക്കൂരിന്റെ വീട്ടിലായിരുന്നു കിരണ്‍ റിജിജുവിന്റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കം. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് ബി ജെ പിക്ക് കല്ലുകടിയായി. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചപ്പോള്‍ തന്റെ എതിര്‍പ്പ് ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയായിരുന്നു.

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം തന്റെ നിലപാട് മാധ്യമങ്ങളെ ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയും ചെയ്തു. തനിക്ക് ഇന്ത്യകാരന്‍ എന്നതാണ് മതമെന്നും ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.

പിന്നീട് മന്ത്രി പോയത് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ സൂസെപാക്യത്തെ കണാനാണ്.അവിടെയും സ്ഥിതി മറിച്ചായിരുന്നില്ല.പൗരത്വ നിയമത്തിൽ തന്റെ ആശങ്ക അദ്ദേഹം കിരൺ റിജ്ജുവിനെ അറിയിച്ചു. നിയമത്തിൽ മുസ്ളീം സഹോദരങ്ങൾ ആശങ്കയിലാണെന്നും പരിഹരിക്കാൻ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ പ്രശ്നത്തിൽ രാജ്യവ്യാപകമായി ഗൃഹ സന്ദർശനം നടത്താനുള്ള ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് കിരൺ റിജ്ജു കേരലത്തിലെത്തിയത്.എന്നാൽ തുടക്കത്തിൽ തന്നെ സന്ദർശനം തിരിച്ചടിയായതോടെ മന്ത്രി തടി തപ്പുകയായിരുന്നു.

വിയോജിപ്പ് പ്രകടിപ്പിക്കാൻ ആർക്കും അവകാശമുണ്ടെന്നും,അതിന്റെ മറവിൽ അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും റിജ്ജു പിന്നീട് ബി ജെ പി സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News