ജെഎന്‍യു ആക്രമണം; പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു; ജെഎന്‍യുവിലേക്കുള്ള റോഡുകളും ഗെയ്റ്റും പൊലീസ് അടച്ചു

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്നു. പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.

അതേസമയം ജെഎന്‍യുവിലേക്കുള്ള എല്ലാ റോഡുകളും സര്‍വ്വകലാശാല ഗെയ്റ്റും പൊലീസ് അടച്ചു. ജെഎന്‍യു പ്രധാന കവാടത്തിന് ചുറ്റും വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.

ക്യാമ്പസിനകത്തു കടക്കാന്‍ ആരേയും അനുവദിക്കാത്ത സാഹചര്യം ആണ് നിലവിലുള്ളത്. എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ക്കും 3 അധ്യാപകര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അതേസമയം ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഐഷി ഘോഷിനെ കാണാന്‍ ബൃന്ദ കാരാട്ട് ആശുപത്രിയിലെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐഷിയെ ദില്ലി എംയിസിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഐഷിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ബൃന്ദ കാരാട്ട് അറിയിച്ചു. കെ കെ രാഗേഷ് എംപി ജെഎന്‍യുവിലെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News