ജെഎന്‍യു; വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍; രാജിവെക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

ജെഎന്‍യു വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. അധ്യാപകര്‍ക്ക് പിന്നാലെ ജെഎന്‍യു വിസിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തുന്നത്. വിസി ഭീരുവിനെ പോലെ പെരുമാറിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കലിനെതിരെ മാത്രമല്ല, വിസി രാജിവെക്കും വരെ സമരം തുടരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിസി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് വി്ദ്യാര്‍ത്ഥികളും വിസിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ജെഎന്‍യുവില്‍ ഇന്നലെ രാത്രി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ നടന്നത് ആര്‍എസ്എസ് ഗുണ്ടാസംഘത്തിന്റെ ആസൂത്രിത നീക്കമെന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ട ആര്‍എസ്എസ്- എബിവിപി ഗുണ്ടാസംഘത്തിനെതിരെ യാതൊരു നടപടിയും കൈക്കൊള്ളാഞ്ഞ ദില്ലി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ആക്രമണം നടത്താന്‍ ദില്ലി പൊലീസ് ഗുണ്ടാസംഘത്തിന് കൂട്ട് നിന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ ആരോപണം. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.

ആക്രണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത നാലു പേരും ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News