”വിദ്യാര്‍ത്ഥികളെ, ദൗത്യത്തെ നിങ്ങള്‍ തിരിച്ചറിയുക.. ജനാധിപത്യവും ഭരണഘടനയും നിങ്ങള്‍ക്കൊപ്പം; രാജ്യത്തെ വീണ്ടെടുക്കേണ്ടതുണ്ട്…വരൂ തെരുവുകളിലേക്ക്…”

Obey or be punished!
അനുസരിക്കുക അല്ലെങ്കില്‍ ശിക്ഷിക്കപ്പെടുക – നാസി ജര്‍മനി വിദ്യാര്‍ത്ഥികളോട് പറഞ്ഞത് അങ്ങനെയാണ്. ശിക്ഷ എപ്പോഴും ജീവന്റെ വില തന്നെയും ആയിരുന്നു.

ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ എല്ലാ വിധത്തിലുമുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും ‘ഹിറ്റ്‌ലര്‍ യൂത്ത് ” എന്ന നാസി വിദ്യാര്‍ത്ഥി സംഘടനയില്‍ 6 വയസ്സു മുതല്‍ പ്രായമുള്ള കുഞ്ഞുങ്ങളെ നിര്‍ബന്ധിത പ്രവര്‍ത്തകരാക്കുകയും ചെയ്തു.

ബോയ് സ്‌കൗട്ടായ മാക്‌സ് എബല്‍ എന്ന പതിനേഴുകാരന്‍ സ്‌കൗട്ടില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മാരകായുധങ്ങളുമായി ഹിറ്റ്‌ലര്‍ യൂത്തിലെ അംഗങ്ങള്‍ നടത്തിയ ക്രൂരമായ അക്രമത്തെ ചെറുത്തു നിന്ന് അക്രമികളെ കുത്തിപ്പരുക്കേല്‍പ്പിച്ച് അമേരിക്കയിലേക്ക് രക്ഷപ്പെട്ടു.

നാസികള്‍ക്കെതിരെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ സമുജ്ജ്വല ചെറുത്തുനില്‍പ്പ്! പിന്നീട് നാസികള്‍ തോല്‍പ്പിക്കപ്പെടുകയും ചരിത്രം ജനാധിപത്യത്തിന്റെ താവുകയും ചെയ്തു.

നാസി കൂട്ടക്കൊല നടക്കാത്ത സംഭവമായിരുന്നു എന്നു പറയുന്നതു തന്നെ ജര്‍മ്മന്‍ നിയമം അനുസരിച്ച് വലിയ കുറ്റമായി മാറി. എന്നാല്‍ ശീതയുദ്ധാനന്തര കാലത്ത് ലോകമെങ്ങും നവനാസികള്‍ സംഘം ചേരുന്ന കാഴ്ചയാണ് കാണുന്നത്.

യൂറോപ്പിലും ഏഷ്യയിലുമെല്ലാം അവര്‍ അത്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ജര്‍മ്മനിയിലെ ടര്‍ക്കികളുടെ മേലുണ്ടായ നവ നാസികളുടെ solinzen arson attack ഉദാഹരണമാണ്. ഇന്ത്യയിലെ നവ നാസികള്‍ സംഘപരിവാരമാണെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ കരുതുന്നു.

ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന അക്രമങ്ങളാണ് സംഘപരിവാരം സമീപകാലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ അഴിച്ചുവിട്ടു കൊണ്ടിരിയ്ക്കുന്നത്.

ഉടുതുണി കണ്ട് കലാപകാരികളുടെ ഇനം നാം മനസ്സിലാക്കിക്കഴിഞ്ഞു – അവര്‍ ജനത്തെ കാട്ടാനാകാത്തവണ്ണം മറയ്ക്കപ്പെട്ട ക്രൂര മുഖമുള്ളവരാണ്, കൈയ്യില്‍ പുസ്തകങ്ങള്‍ക്കു പകരം ആയുധമുള്ളവരാണ്, കാവി പുതച്ചവരാണ്.

മാക്‌സ് എബലിന്റെ ചെറുത്തു നില്പാണ് ഈ നവനാസി ഹിറ്റ്‌ലര്‍ യൂത്ത് കാവി ക്കൂട്ടത്തിനെതിരെ ഇന്നിന്റെ നീതി നമ്മോടാവശ്യപ്പെടുന്നത്!

വിദ്യാര്‍ത്ഥികളെ, പOനത്തോടൊപ്പം തെരുവുകളും നിങ്ങള്‍ക്കായ് മുറവിളി കൂട്ടുന്ന ഈ ചരിത്ര സന്ധ്യയെ , ദൗത്യത്തെ നിങ്ങള്‍ തിരിച്ചറിയുക. ജനാധിപത്യവും ഭരണഘടനയും നിങ്ങള്‍ക്കൊപ്പമാണ്! നമുക്ക് ഈ രാജ്യത്തെ ഒന്നു കൂടെ വീണ്ടെടുക്കേണ്ടതുണ്ട്…. വരൂ തെരുവുകളിലേക്ക്.


(സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News