തിരുവനന്തപുരത്ത് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, കാമുകന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യ ചെയ്തു.

കാരക്കോണം സ്വദേശിയായ അനൂപാണ് കാമുകിയായ അമ്മുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ശേഷം ആത്മഹത്യ ചെയ്തത്.

അനൂപും അമ്മുവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. രാവിലെ അമ്മുവിന്റെ വീട്ടിലെത്തിയ അനൂപ് വീടിന്റെ വാതില്‍ അടച്ച ശേഷം അമ്മുവിന്റെ കഴുത്തറുക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അമ്മുവിന്റെ കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ചാണ് അനൂപ് ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News