ജെഎന്‍യുവില്‍ നടന്നത് കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്ത ആക്രമണം; ഒത്താശ നല്‍കിയത് പൊലീസും വിസിയും; മുട്ടുമടക്കില്ല, തുടര്‍സമരപോരാട്ടങ്ങളുമായി ജെഎന്‍യു മുന്നോട്ട് തന്നെ; ഐഷി ഘോഷിന്റെ ആദ്യപ്രതികരണം കൈരളി ന്യൂസിനോട്

ദില്ലി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ നടന്ന സംഘപരിവാര്‍ ആക്രമണങ്ങളെക്കുറിച്ച് പ്രതികരണവുമായി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് കൈരളി ന്യൂസിനോട്.

ജെഎന്‍യുവില്‍ നടന്നത് കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണെന്നും സംഘപരിവാര്‍ ഗുണ്ടകളെ അകത്ത് കയറ്റാന്‍ പൊലീസും വിസിയും ഒത്താശ ചെയ്‌തെന്നും ഐഷി ഘോഷ് കൈരളി ന്യൂസിനോട് പറഞ്ഞു.

ഇത്തരം അതിക്രമങ്ങളില്‍ മുട്ടുമടക്കാന്‍ പോകുന്നില്ലെന്നും തുടര്‍സമരപോരാട്ടങ്ങളുമായി ജെഎന്‍യു മുന്നോട്ട് പോകുമെന്നും ഐഷി ഘോഷ് പറഞ്ഞു. ജനാധിപത്യം പുലരാന്‍ ഏതറ്റം വരെയും പോകുമെന്നും ഐഷി കൂട്ടിച്ചേര്‍ത്തു.

13 പേര്‍ ചേര്‍ന്നാണ് തന്നെ ആക്രമണമുണ്ടായത്. ജെഎന്‍യു ക്യാമ്പസ് സുരക്ഷിതമല്ലെന്നും അതിക്രമങ്ങള്‍ക്ക് ഒത്താശ നല്‍കുന്ന
വിസി രാജി വയ്ക്കണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News