ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും; പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ദില്ലി ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും.

പ്രതിഷേധം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ശൈത്യകാല അവധി നേരത്തെ ആക്കി ഡിസംബര്‍ പതിനാറിന് ക്യാംപസ് അടയ്ക്കുകയായിരുന്നു. പരീക്ഷകളും നീട്ടിവച്ചു. വ്യാഴാഴ്ച മുതൽ പരീക്ഷകൾക്കും തുടക്കം ആകും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷ ജനുവരി ഒൻപതിനും ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ജനുവരി പതിനാറിനുമാണ് ആരംഭിക്കുക.

പരീക്ഷയുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകള്‍ ഒഴിവാക്കാന്‍ സർവകലാശാല വെബ്‌സൈറ്റിൽ വരുന്ന വിവരങ്ങള്‍ ആശ്രയിക്കാൻ വിദ്യാർത്ഥികൾക്ക് സർവകലാശാല പ്രത്യേകം മുന്നറിയിപ്പ് നല്‍കി. ക്ലാസുകൾ പുനരാരംഭിച്ചാലും സമരങ്ങളും പ്രതിഷേധങ്ങളും തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here