ദേശാഭിമാനി അക്ഷരമുറ്റം സീസൺ- 9; വിജയികൾക്കുള്ള സമ്മാന വിതരണം പാലക്കാട് നടന്നു

ദേശാഭിമാനി- അക്ഷരമുറ്റം സീസൺ- 9 വിജയികൾക്കുള്ള സമ്മാന വിതരണം പാലക്കാട് നടന്നു. ചടങ്ങിനോടനുബന്ധിച്ച് വിസ്മയ കാഴ്ചയൊരുക്കി നൃത്ത- സംഗീത രാവ് നടന്നു.

പാലക്കാട് വിക്ടോറിയ കോളേജിൽ നടന്ന ദേശാഭിമാനി ഒൻപതാം സീസണിലെ വിജയികൾക്കുള്ള പുരസ്ക്കാരമാണ് പാലക്കാട് വിതരണം ചെയ്തത്. മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. അക്ഷരമുറ്റം ക്വിസ് ഗുഡ് വിൽ അംബാസിഡർ സിനിമാ താരം മോഹൻ ലാൽ പുരസ്ക്കാരം വിതരണം ചെയ്തു.
ഹോൾഡ്- പുരസ്ക്കാര വിതരണം

എൽ- പി തലം മുതൽ ഹയർ സെക്കന്ററി തലം വരെ നാല് വിഭാഗങ്ങളിലെ വിജയികൾക്കാണ് സമ്മാനം നൽകിയത്. ഒന്നാം സ്ഥാനം ലഭിച്ച ടീമിന് ഒരു ലക്ഷം രൂപയും മൊമന്റോയും രണ്ടാം സ്ഥാനത്തുള്ള ടീമിന് 50,000 രൂപയും മൊമറ്റോ യുമാണ് സമ്മാനിച്ചത്.

മന്ത്രി കെ കൃഷ്ണൻ കുട്ടി, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, ചീഫ് എഡിറ്റർ പി രാജീവ് തുടങ്ങിയവരും രാഷ്ട്രീയ- സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ നടന്ന നൃത്ത- സംഗീത രാവിൽ പ്രശസ്ത കലാകാരൻമാർ അണിനിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News