ജെഎന്‍യു ആക്രമണം; സംഘപരിവാര്‍ മുഖംമൂടി സംഘത്തിലെ നാലു ഗുണ്ടകള്‍ കസ്റ്റഡിയില്‍

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ അക്രമം അഴിച്ചുവിട്ട മുഖംമൂടി സംഘത്തിലെ 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍. ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണ് പിടിയിലായതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

മുഖം മറച്ച് ലാത്തിയും, വടികളും, ചുറ്റികയുമായി ക്യാംപസിലെത്തിയ എബിവിപി ഗുണ്ടകള്‍ അഴിഞ്ഞാടുകയായിരുന്നു. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു.

ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ആര്‍എസ്എസ് എബിവിപി ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടം. സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്.

ആക്രമണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതരമായി പരിക്കേറ്റു. സര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്‌ഐ നേതാവായ സൂരി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വകലാശാല ജീവനക്കാരുമടക്കം ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അക്രമിസംഘത്തിലെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News