ഈ പോരാട്ടത്തില്‍ ഐഷിക്കൊപ്പം ഇന്ത്യന്‍ യുവതയുണ്ട്; സമരപോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ മകളോട് ആവശ്യപ്പെടില്ല; അവളെന്നും ഇടതുപക്ഷത്തിനൊപ്പം: ഐഷി ഘോഷിന്റെ മാതാപിതാക്കള്‍ പറയുന്നു

കൊല്‍ക്കത്ത: സമരപോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ മകളോട് ആവശ്യപ്പെടില്ലെന്ന് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ അമ്മ.

ജെഎന്‍യുവില്‍ ആര്‍എസ്എസ് എബിവിപി ഗുണ്ടകള്‍ നടത്തിയ അതിക്രമത്തെ അതിരൂക്ഷമായി വിമര്‍ശിച്ച അവര്‍ വൈസ് ചാന്‍സിലര്‍ രാജിവെയ്ക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

ഈ പോരാട്ടത്തില്‍ ഐഷിക്കൊപ്പം ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടെന്നും അമ്മ പറഞ്ഞു.

രാജ്യത്തെ അന്തരീക്ഷം കലുഷിതവും ഭയപ്പെടുത്തുന്നതുമാണ്. ഇന്ന് തന്റെ മകള്‍ ആക്രമിക്കപ്പെട്ടു. നാളെയത് മറ്റൊരാളാകാമെന്നും ഐഷി ഘോഷിന്റെ അച്ഛന്‍ പറഞ്ഞു.

സമധാനപരമായ രീതിയിലുള്ള സമരം വളരെ നാളായി അവിടെ ശക്തമായിരുന്നു. എന്റെ മകളോട് ഇതുവരെ നേരിട്ട് സംസാരിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. മറ്റുള്ളവര്‍ പറഞ്ഞാണ് ആക്രമണ വിവരം ഞങ്ങള്‍ അറിഞ്ഞത്.

അക്രമത്തില്‍ പരിക്കേറ്റ അവളുടെ തലയില്‍ അഞ്ച് തുന്നലുകള്‍ ഉണ്ടെന്നാണ് കേട്ടത്. ഞങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പമാണ്. ഇടതുപക്ഷത്തെ യുവാക്കള്‍ എല്ലായിടത്തും എല്ലായ്‌പ്പോഴും ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News