ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ക്യാമ്പസില്‍ ആക്രമണമുണ്ടായത്. ഇത് ഉന്നത വിദ്യാഭ്യാസത്തിനും ജനാധിപത്യത്തിനും എതിരായ ആക്രമണമാണ്.
അധ്യാപകരെ ആക്രമിക്കുന്നത് കേട്ടു കേള്‍വി ഇല്ലാത്ത കാര്യമാണ്. അക്രമകാരികള്‍ ആരാണെങ്കിലും അവരെ തിരിച്ചറിഞ്ഞു നടപടി എടുക്കണം, ശിക്ഷിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ജാമിയ മിലിയയില്‍ സംഭവിച്ചതിന്റെ ബാക്കിയാണ് ജെഎന്‍യുവിലുണ്ടായത്. ആര്‍എസ്എസ് ആക്രമണം പൊലീസ് നോക്കി നിന്നെന്നും യെച്ചൂരി പറഞ്ഞു. കാമ്പസിന്റെ പൂര്‍വസ്ഥിതി ഉറപ്പാക്കാന്‍ വിസിയെ പുറത്താക്കിയേ മതിയാകൂയെന്നും യെച്ചൂരി പറഞ്ഞു.
ബിജെപിയുടെ പ്രധാന എതിരാളി ഇടതുപക്ഷമാണ്. ഇടതുപക്ഷമാണ് വര്‍ഗീയതയ്‌ക്കെതിരെ നിരന്തരം ശബ്ദിക്കുന്നത്. ജെഎന്‍യുവില്‍ കണ്ടത് ഫാസിസ്റ്റ് നടപടികളും രീതികളുമാണ്. ചില വിഷയങ്ങളില്‍ എല്ലാവരും ഒന്നിച്ചുള്ള ചെറുത്ത് നില്‍പ്പ്, സമരങ്ങള്‍ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.