കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍; ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍; രാജ്യം സ്തംഭിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെയും ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി ആരംഭിക്കും.

ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും ഓട്ടോറിക്ഷ-ടാക്സി തുടങ്ങിയവും പണിമുടക്കില്‍ പങ്കെടുക്കും. കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും.

ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രി, ടൂറിസം മേഖല,പാല്‍, പത്രം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു.

തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി മുന്നോട്ടുവയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News