ജെഎന്‍യു: സംഘപരിവാര്‍ ആക്രമണത്തിനെതിരെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലും പ്രതിഷേധം

ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡണ്ടിനും അധ്യാപികയ്ക്കും ഉള്‍പ്പെടെ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ സംഘപരിവാര്‍ സംഘങ്ങള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നു.

ക്യാമ്പസിനകത്ത് ഇന്നലെ നടന്ന മൃഗീയ ആക്രമണത്തിനെതിരെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലാ ആസ്ഥാനത്തും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

രാജ്യത്തെ വിവിധ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ അര്‍ദ്ധരാത്രിതന്നെ ജെഎന്‍യു ആക്രണമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബോളിവുഡ് താരങ്ങളും മലയാള സനിമാ താരങ്ങളുമുള്‍പ്പെടെ നിരവധിപേര്‍ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി. രാജ്യത്ത് വിദ്യാര്‍ത്ഥികളെക്കാള്‍ സുരക്ഷ ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന അഭിപ്രായപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here