”ഇന്ത്യയില്‍ വിദ്യാര്‍ഥികളെക്കാള്‍ സുരക്ഷിതത്വം പശുക്കള്‍ക്ക്”; നടനായ സംഘി ഭര്‍ത്താവിനെ തള്ളി ട്വിങ്കിള്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

മുംബൈ: ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഘപരിവാര്‍ ആക്രമണങ്ങളില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന.

ഇന്ത്യയില്‍ വിദ്യാര്‍ഥികളെക്കാള്‍ സുരക്ഷിതത്വം പശുക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ട്വിങ്കിള്‍ അഭിപ്രായപ്പെട്ടു.

ട്വിങ്കിള്‍ ഖന്നയുടെ വാക്കുകള്‍:

”ഇന്ത്യയില്‍ വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ സംരക്ഷണം പശുക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് തോന്നുന്നു. അക്രമത്തിലൂടെ നിങ്ങള്‍ക്ക് ആളുകളെ അടിച്ചമര്‍ത്താനാവില്ല. ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടാകും. തെരുവിലേക്ക് കൂടുതല്‍ ആളുകളും ഇറങ്ങും.”

ഈ തലക്കെട്ട് എല്ലാം പറയുന്നു എന്ന കാപ്ഷനോടെ ഒരു പത്ര കട്ടിങ്ങാണ് ട്വിങ്കിള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഇന്നലെ അവര്‍ അലീഗഢില്‍, ഇന്ന് ജെ.എന്‍.യുവില്‍, നാളെ നിങ്ങളിലേക്ക്’ എന്നതാണ് പത്ര തലക്കെട്ട്.

ട്വിങ്കിളിന്റെ ഭര്‍ത്താവ് അക്ഷയ് കുമാര്‍ ബിജെപിയെ പിന്തുണക്കുമ്പോള്‍, എഴുത്തുകാരി കൂടിയായ ട്വിങ്കിള്‍ കടുത്ത മോദി വിമര്‍ശകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News