ജെഎന്‍യു ആക്രമണം: രാഷ്ട്രപതി ഇടപെടണം ചാന്‍സലര്‍ പദവി ഉപയോഗിച്ച് വിസിയെ നീക്കണം: എളമരം കരീം എംപി

ജെഎൻയു സംഭവ വികാസങ്ങളിൽ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് എളമരം കരീം എപി കത്തയച്ചു.

ആക്രമണത്തിന് പിന്നിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടായതായും സർക്കാർ തന്നെ ജനങ്ങൾക്കും ജനാധിപത്യ സ്ഥാപനങ്ങൾക്കും എതിരെ തിരിയുന്നതായും എളമരം കരീം എംപി കത്തില്‍ പറഞ്ഞു.

ഭരണഘടനയുടെ സംരക്ഷകൻ എന്ന നിലയിൽ വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണം. രാജ്യത്തെ സംരക്ഷിക്കുകയാണ് രാഷ്ട്രപതിയുടെ പ്രാഥമികമായ ചുമതല.

ചാൻസലർ പദവി ഉപയോഗിച്ച് ജെഎന്‍യു വി സിയെ നീക്കാന്‍ രാഷ്ട്രപതി തയ്യാറാവണമെന്നും എളമരം കരീം എംപി കത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News