വാഹനാപകടം; ‘പതിനെട്ടാം പടി’ താരം നകുല്‍ തമ്പിക്ക് ഗുരുതര പരുക്ക്; ഐസിയുവില്‍ പ്രവേശിപ്പിച്ചു

പഴനി: കൊടൈക്കനാല്‍ കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ നകുല്‍ തമ്പി അടക്കം രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്.

തിരുവനന്തപുരം സ്വദേശിയായ നകുല്‍ തമ്പി, ചാവടിമുക്ക് സ്വദേശി ആര്‍.കെ ആദിത്യ(24) എന്നിവര്‍ക്കാണ് തലയില്‍ പരുക്കേറ്റത്.

ഞായറാഴ്ച വൈകീട്ട് നാലു മണിക്കായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റ നകുലിനെയും ആദിത്യയെയും വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും ഇപ്പോള്‍ ഐസിയുവിലാണ്.

നൃത്ത പരിപാടിയിലൂടെ പ്രശസ്തനായ നകുല്‍ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News