ട്രംപിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്‍; 8 കോടി ഡോളര്‍ പാരിതോഷികം

ഇറാന്റെ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് എട്ടുകോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.

ഡൊണാള്‍ഡ് ട്രാംപിനെ കൊലപ്പെടുത്തുന്ന ഏതൊരു ഇറാന്‍ പൗരനും 8 കോടി ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

80 മില്യണ്‍ ജനങ്ങള്‍ ഇറാനിലുണ്ടെന്നും ഈ എണ്ണം കണക്കിലെടുത്താണ് 8 കോടി ഡോളര്‍ വിലയിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ തലയുമായി എത്തുന്നവര്‍ക്കാണ് ഈ പണം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here