കേരളത്തെ ഒഴിവാക്കി കേന്ദ്രത്തിന്റെ പ്രളയ സഹായ വിതരണം; ഏഴുസംസ്ഥാനങ്ങള്‍ക്ക് 5908 കോടി

ന്യൂഡൽഹി: കേരളത്തിന്‌ കേന്ദ്രസർക്കാരിന്റെ പ്രളയ സഹായമില്ല. 2019ൽ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌.

സഹായം തേടി കേരളം സെപ്‌തംബർ ഏഴിന്‌ കേന്ദ്രത്തിന്‌ കത്ത്‌ നൽകിയിരുന്നു. അതേസമയം, ഏഴ്‌ സംസ്ഥാനങ്ങൾക്കായി 5908 കോടി രൂപ അധിക സഹായം നൽകാൻ കേന്ദ്രം തീരുമാനിച്ചു.

ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ അധ്യക്ഷതയിലുള്ള സമിതിയുടേതാണ്‌ തീരുമാനം. അസം, ഹിമാചൽ പ്രദേശ്‌, കർണാടക, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര,ഉത്തർപ്രദേശ്‌, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക്‌ പ്രളയം, മണ്ണിടിച്ചിൽ, മേഘവിസ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങളിൽ കേന്ദ്രം സഹായം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News