ജെഎന്‍യുവിലെ സംഘപരിവാര്‍ ആക്രമണം: ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലും, ഇന്ത്യാഗെയ്റ്റിന് മുന്നിലും പ്രതിഷേധം

ജെഎന്‍യുവില്‍ ഇന്നലെ രാത്രി നടന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

രാജ്യത്താകമാനം ചലചിത്ര-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം സംഘപരിവാര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.

ജാദവ്പൂരിലും ഇന്ത്യാ ഗേറ്റിന് മുന്നിലും മുംബൈയിലുള്‍പ്പെടെ നിരവധിയിടങ്ങളില്‍ ജെഎന്‍യുവിനോട് ഐക്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങല്‍ നടന്നുകൊണ്ടിരിക്കുകയാണ്

ആക്രമണം നടന്നയുടന്‍ രാജ്യത്തെ കേന്ദ്രസര്‍വകലാശാലകള്‍ ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകളും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.

ആ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും രാജ്യത്തിന്റെ പലകോണുകളിലും നടക്കുന്നത്. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലും ഇന്ത്യാ ഗേറ്റിലുമുള്‍പ്പെടെ നിരവധിപേരാണ് ജെഎന്‍യുവിലെ ആക്രമണത്തില്‍ അപലപിച്ചും വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത് സംഘര്‍ഷത്തിന് ഇടയാക്കി. എസ്എഫ്‌ഐ നേതൃത്വത്തിലാണ് ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News