മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുംവരെ ഈ രാജ്യം ഇനി ഉറങ്ങില്ല: ടൊവിനോ തോമസ്

ജെഎന്‍യുവില്‍ സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി നടന്‍ ടൊവിനോ തോമസ്.

ഫീസ് വര്‍ധനവിനെതിരായി സമരം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ ഇന്നലെ രാത്രിയാണ് മുഖംമൂടിയണിഞ്ഞ സംഘം മാരകായുധങ്ങളുമായി വന്ന് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉള്‍പ്പെടെ കയറി ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട ഐഷെ ഖോഷിനും അധ്യാപികയ്ക്കും നേരെ നിരവധി പേര്‍ക്കും നേരെ വ്യാപക ആക്രമണമാണ് നടന്നത്.

ടൊവിനോയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി ഇരിക്കുന്നെങ്കില്‍ , നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്.നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്.മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല !

ജയ് ഹിന്ദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News