കെപിസിസി സെക്രട്ടറി ഉൾപ്പെടുന്ന ബാങ്ക് ഭരണസമിതി 7 കോടി 28 ലക്ഷം രൂപ തിരിച്ചടക്കാൻ ഉത്തരവ്

കെ പി സി സി സെക്രട്ടറി ഉൾപ്പെടുന്ന ബാങ്ക് ഭരണസമിതി 7 കോടി 28 ലക്ഷം രൂപ തിരിച്ചടക്കാൻ ഉത്തരവ്. വയനാട് പുൽപ്പള്ളി സഹകരണബാങ്കിലെ അ‍ഴിമതിയുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. 2016 17 കാലയളവിൽ ബാങ്കിൽ നടന്ന ക്രമക്കേടിനെതുടർന്ന് ബാങ്കിന് ഏ‍ഴരക്കോടിയോളം രൂപ നഷ്ടമായതായി സഹകരണസംഘം ജോയിന്‍റ് രെജിസ്ട്രാർ കണ്ടെത്തി.

ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ അ‍ഴിമതിയും ക്രമക്കേടും സംബന്ധിച്ച് പരാതിയുയരുകയും
സഹകരണനിയമം 65 പ്രകാരം അന്വേഷണം പൂർത്തിയാക്കിയതിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി. ഭരണസമിതി പിരിച്ചുവിട്ടതിനെ തുടർന്ന് ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് ബാങ്ക്.

അനർഹമായ വായ്പകൾ അനുവദിച്ചുവെന്നാണ് കണ്ടെത്തൽ ജീവനക്കാരുടെ ഒത്താശയോടെ നടന്ന തട്ടിപ്പിൽ ഭരണസമിതി സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകളുണ്ടാക്കി അനർഹർക്ക് വായ്പ നൽകിയതായും അസിസ്റ്റന്ട രജിസ്ട്രാർ ഇ കെ പ്രേംജിത്തിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മു‍ഴുവൻ ഭാരവാഹികളും തിരിച്ചടക്കേണ്ട തുകയും നിർദ്ദേശിച്ചിട്ടുണ്ട്.ഇതുപ്രകാരം ബാങ്ക് മുൻ പ്രസിഡനൻ്ടും കെ പി സി സി
സെക്രട്ടറിയുമായ കെ കെ എബ്രഹാം 65 ലക്ഷത്തോളം രൂപ തിരിച്ചടക്കണം. 12 ഭരണസമിതി അംഗങ്ങൾ കൂടി ബാക്കി തുകയും
നൽകാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു.അംഗങ്ങൾക്ക് മറുപടിനൽകാൻ ജനുവരി പത്താം തീയതിവരെ സമയമ നൽകിയിട്ടുണ്ട്.

ഇതിൽ ദിലീപ് കുമാർ നിലവിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റാണ്.വായ്പകൾക്ക് ബാങ്കിൽ ഈടുവെച്ച ഭൂമി ബാങ്കിന്‍റെ
പ്രവർത്തനപരിധിയിൽ അല്ലെങ്കിലും ആണെന്ന് സാക്ഷ്യപ്പെടുത്തി.

അപേക്ഷകന്‍റെ വരുമാനത്തിൽ വ്യാജരേഖയുണ്ടാക്കി വിവിധയാളുകളുടെ പേരിലെടുത്ത വ്യാജവായ്പ ബാങ്കിലെ അംഗത്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റി, നിയമപ്രകാരമല്ലാത്ത ആനുകൂല്യങ്ങൾ ഭരണസമിതി അംഗങ്ങൾ കൈപ്പറ്റി, രജിസ്റ്റർ ചെയ്യാത്ത പവർ ഒാഫ് അറ്റോർണിയിൻ മേൽ ഏജന്‍റിന്‍റെ പേരിൽ വായ്പ അനുവദിച്ചു തുടങ്ങി നിരവധി ക്രമക്കേടുകൾ ഭരണസമിതി നടത്തിയതായി അന്വേഷണ റിപ്പോർട്ടിലുണ്ട്. എല്ലാവർക്കും രജിസ്ട്രാർ കത്തയച്ചിട്ടുണ്ട്.തുക അടച്ചില്ലെങ്കിൽ ജപ്തിയുൾപ്പെടെയുള്ള നടപടികളുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News