ക്രൊയേഷ്യ ഇടതുഭരണത്തിലേക്ക്; സോറന്‍ മിലാനോവിച്ച് പ്രസിഡണ്ട്‌

സഗ്രെബ്‌: ക്രൊയേഷ്യ പ്രസിഡന്റായി മധ്യ ഇടതുപക്ഷനേതാവായ സോറാൻ മിലാനോവിച്ച്‌ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രസിഡന്റായ വലതുപക്ഷക്കാരി കോളിൻഡ ഗ്രബർ കിട്രോവിച്ചിനെയാണ്‌ പരാജയപ്പെടുത്തിയത്‌.

ഞായറാഴ്‌ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ മിലാനോവിച്ചിന്‌ 53.25 ശതമാനം വോട്ടുണ്ടെന്നാണ്‌ എക്‌സിറ്റ്‌പോൾ സൂചന.

അൻപത്തിമൂന്നുകാരനായ മിലാനോവിച്ച്‌ മുൻ പ്രധാനമന്ത്രിയാണ്‌. ഫെബ്രുവരി 19ന്‌ അധികാരമേൽക്കും. സഹിഷ്‌ണുതയുള്ള ലിബറൽ ജനാധിപത്യരാഷ്‌ട്രമാണ്‌ തന്റെ സ്വപ്‌നമെന്ന്‌ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർടിക്കാരനായ അദ്ദേഹം പറഞ്ഞു.

യഥാർഥ ക്രൊയേഷ്യ എന്ന സങ്കുചിത മുദ്രാവാക്യമുയർത്തിയാണ്‌ വലതുപക്ഷം അധികാരം നിലനിർത്താൻ ശ്രമിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News