മുത്തൂറ്റ് എംഡിക്ക് എതിരായ ആക്രമണം മാനേജ്മെന്റ് ആസൂത്രണം; കല്ലെറിഞ്ഞിട്ടില്ലെന്ന് തൊഴിലാളികൾ; പ്രകോപനം സൃഷ്ടിക്കുന്നത് മാനേജ്മെന്റാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

മുത്തൂറ്റ് എംഡിക്ക് എതിരായ ആക്രമണം മാനേജ്മെന്റ് ആസൂത്രണം ചെയ്തത് എന്ന് തൊഴിലാളികൾ. മറ്റന്നാൾ കേസ് പരിഗണിക്കാൻ ഇരിക്കവെ ആണ് സമരം വഴി തിരിച്ച് വിടാൻ മാനേജ്മെന്റ് ശ്രമിക്കുന്നത് എന്നും തൊഴിലാളികൾ. സമാധാനപരമായി ആണ് സമരം നടത്തുന്നത്. വാഹനത്തിന് സമരം ചെയ്യുന്ന തൊഴിലാളികൾ കല്ലെറിഞ്ഞിട്ടില്ലെന്നും തൊഴിലാളികൾ
പറഞ്ഞു.

മുത്തൂറ്റ്‌ ഫിനാൻസ്‌ എംഡി ജോർജ്‌ അലക്‌സാണ്ടർ സഞ്ചരിച്ച കാറിന്‌ നേരെ കല്ലേറ്‌ ഉണ്ടായത്. മുത്തൂറ്റ്‌ ഓഫീസിന്‌ മുന്നിലാണ്‌ സംഭവം നടന്നത്.

അതേസമയം അക്രമം നടത്തിയത് തൊഴിലാളികളാണെന്ന് പറയാനാകില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പ്രകോപനം സൃഷ്ടിക്കുന്നത് മാനേജ്മെന്റാണെന്നും ചർച്ചകളിലെ തീരുമാനങ്ങൾ നടപ്പാക്കാൻ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here