സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ജെഎന്‍യു സന്ദര്‍ശിക്കും

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സംഘപരിവാര്‍ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന ജെഎന്‍യു സര്‍വകലാശാല സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും സന്ദര്‍ശിക്കും. ഇന്ന് ഉച്ചയ്ക്കാണ് സന്ദര്‍ശനം.

ഫീസ് വര്‍ധനവിനെതിരെ ദിവസങ്ങളായി സമരം നടത്തിവന്ന പെണ്‍കുട്ടികള്‍ ഉല്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി സംഘപരിവാര്‍ മുഖംമൂടി സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷേ ഖോഷിനും അധ്യാപികയ്ക്കുമുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ആക്രമണത്തെ കയ്യും കെട്ടി നേക്കി നിന്ന ദില്ലി പൊലീസ് അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഐഷേ ഖോഷ് ഉള്‍പ്പെടെയുള്ള 19 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജെഎന്‍യു വിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷെ ഖോഷിനെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News