വാസയോഗ്യമായ മറ്റൊരു ലോകം; ‘പുത്തൻ ഭൂമി’ കണ്ടെത്തി നാസയുടെ ടെസ് പ്ലാനറ്റ് ഹണ്ടർ

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ കണ്ടുപിടുത്തം നടന്നുക‍ഴിഞ്ഞിരിക്കുന്നു. നാസയുടെ ട്രാൻസിസ്റ്റിങ്ങ് എക്സോപ്ലാനറ്റ് സർവ്വേ സാറ്റലൈറ്റാണ് അതിന് കാരണക്കാര‍ൻ.

ഗവേഷകർ പ്രഖ്യാപിച്ചതനുസരിച്ച് ടെസിന്‍റെ ആതിഥേയ നക്ഷത്രത്തിന്‍റെ വാസയോഗ്യമായ മേഖലയിൽ ഏകദേശം ഒരു ഭൂമിയുടെ വലിപ്പമുള്ള ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു. ഉപരിതലത്തിൽ ദ്രാവക ജലം സ്ഥിരത കൈവരിക്കാൻ ക‍ഴിയുന്ന പരിക്രമണ ദൂര മേഖലയിലാണ് പുതിയ ഗ്രഹമെന്നതാണ് കണ്ടുപിടുത്തത്തിന്‍റെ പ്രാധാന്യം.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൂമിയിൽ നിന്ന് 100 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രവും ഗ്രഹവും. ഭൂമിയുടെ ദക്ഷിണാർദ്ധഗോളത്തിൽ കാണാൻ ക‍ഴിയുന്ന ഡൊരാഡോ എന്ന നക്ഷത്രരാശിയിലാണ് നക്ഷത്രത്തന്‍റെ സ്ഥാനം. ടി ഒ ഐ 700 എന്നാണ് നക്ഷത്രത്തിന്‍റെ പേര്. ഗ്രഹത്തിന്‍റെ പേര് ടി ഒ ഐ 700 ഡി.

സൂര്യന്‍റെ ഏകദേശം 40 ശതമാനം മാത്രം ഭാരവും വലിപ്പവുമേയുള്ളൂ ഈ നക്ഷത്രത്തിന് താപനില പകുതിയും. ഇതിന് ചുറ്റും കറങ്ങുന്ന മൂന്നാമത്തെ ഗ്രഹമാണ് ഭാവിയിൽ ഒരു പക്ഷേ നമ്മുക്ക് ‘കയറിച്ചെല്ലാവുന്ന ഭൂമി. അതിന്‍റെ കാരണം മറ്റ് രണ്ട് ഗ്രഹങ്ങളും നക്ഷത്രത്തിൽ നിന്ന് വാസയോഗ്യമായ അകലത്തിലായിരുന്നില്ല.

സൂര്യനിൽ നിന്നുള്ള താപനിലയിലെ അനുപാതം ഭൂമിയെന്ന ഗ്രഹത്തിന് എത്രത്തോളം ജീ‍വൻ നിലനിൽക്കാനുള്ള അവസ്ഥയുണ്ടാക്കിയോ അതേ അനുപാതം പുതിയ നക്ഷത്രത്തിനും ഗ്രഹത്തിനുമുണ്ട് എന്ന് ലളിതമായി പറയാം.

ഏതായാലം പുത്തൻ ഭൂമിയെ ടെസ് കണ്ടെത്തിയതിന് തുടർന്ന് സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിച്ചതിനെ തുടർന്നാണ് ഗ്രഹത്തിന്‍റെ വലിപ്പവും നക്ഷത്രത്തിൽ നിന്നുള്ള അകലവുമെല്ലാം സ്ഥിരീകരിക്കപ്പെട്ടത്. വാസയോഗ്യമായ അകലത്തിൽ ടെസ് കണ്ടെത്തുന്ന ആദ്യ ഭൂസമാനമായ ഗ്രഹമാണിത്.

“സമീപത്തുള്ള നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഗ്രഹങ്ങളെ ബഹിരാകാശത്തും ഭൂമിയിലുമുള്ള വലിയ ദൂരദർശിനികൾകൊണ്ട് പിന്തുടരുന്നത് എളുപ്പമാണ്. TOI 700 d കണ്ടെത്തുന്നത് ടെസ്സിന്‍റെ ഒരു പ്രധാന ശാസ്ത്ര കണ്ടെത്തലാണ്”

വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തെ ജ്യോതിർഭൗതിക വിഭാഗം ഡയറക്ടർ പോൾ ഹെർട്സ് ഇത് സംബന്ധിച്ച പ്രസ്താവനയിൽ പറയുന്നു. അതിനാൽ തന്നെ കൂടുതൽ ഗവേഷണങ്ങൾ ഗ്രഹത്തെക്കുറിച്ച് നടക്കും.

ഹാർവാർഡ്-സ്മിത്‌സോണിയൻ സെന്‍റർ ഫോർ ആസ്ട്രോ ഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞൻ ജോസഫ് റോഡ്രിഗസാണ് ഈ കണ്ടുപിടുത്തം നടത്തിയ ടീമിന്‍റെ ലീഡർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News