പ്രളയ ദുരിതശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലും നീതി നിഷേധവും; എ.വിജയരാഘവന്‍

പ്രളയ ദുരിതശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമെന്ന്എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ .ഏഴു സംസ്‌ഥാനങ്ങള്‍ക്ക്‌ 5908 കോടി രൂപ അനുവദിച്ചപ്പോള്‍, കനത്ത ദുരന്തം നേരിട്ട കേരളത്തെ ഒഴിവാക്കിയതിന്‌ ഒരു ന്യായീകരണവുമില്ല.

ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ദുരിതാശ്വാസ സമിതി യോഗമാണ്‌ കേരളത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന്‌ തീരുമാനിച്ചത്‌.കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ വൈരാഗ്യമാണ്‌ ഇതിന്‌ അമിത്‌ ഷായെ പ്രേരിപ്പിച്ചതെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.

കേന്ദ്ര സഹായം നിഷേധിച്ച്‌ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ്‌ ശ്രമം. കടം എടുക്കല്‍ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല. ഈ അനീതിയും അവഗണനയും അടിയന്തരമായി അവസാനിപ്പിക്കണമെന്ന്‌ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here