സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും.ട്രേഡ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ കടകമ്പോ ളങ്ങളിൽ എത്തി പണിമുടക്കിൽ പങ്കെടുക്കണമെന് അഭ്യർത്ഥിച്ചു. ഇരുപത്തി നാല് മണിക്കൂർ നീണ്ട് നിൽക്കുന്ന പണിമുടക്ക് നാളെ രാത്രി പന്ത്രണ്ട് മണക്ക് അവസാനിക്കും.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം ഇരുപത്തി ഒന്നായിരം രൂപയാക്കുക, പൊതു മേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക,വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയവയാണ് തൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളിൽ ചിലത്.

ഇന്ന് അർദ്ധരാത്രി പന്ത്രണ്ട് മണി മുതൽ 24 മണിക്കൂറാണ് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സംയുക്ക്ത്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കടകമ്പോളങ്ങൾ കയറി ഇറങ്ങി പണിമുടക്കിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

അവശ്യ സർവ്വീസുകളെയും ,ടൂറിസം, ശബരിമല തീർത്ഥാടനം തുടങ്ങിയവയേയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്രപ്രവർത്തക യൂണിയനും തൊഴിലാളികളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി ജില്ല കേന്ദ്രങ്ങളിൽ റാലിയും പൊതുയോഗങ്ങളും തൊഴിലാളി യൂണിയനുകൾ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News