മണികളുടെ അപൂർവ്വ ശേഖരവുമായി ഒരു മ്യൂസിയം

മണികളുടെ ആപൂർവ്വ ശേഖരവുമായി ഒരു മ്യൂസിയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏ‍ഴായിരത്തിൽ പരം മണികൾ ലതാ മഹേഷിന്‍റെ തിരുവനന്തപുരത്തെ ഈ ബെൽ മ്യൂസിയത്തിലുണ്ട്. അവിടെയും ക‍ഴിഞ്ഞില്ല പ്രത്യേകത.

ആരെയും ആകർഷിക്കും വിധം കനേഡിയന് തടി ഉപയോഗിച്ച്, കൗതുകമുണർത്തുന്ന രീതിയിലാണ് മ്യൂസിയത്തിന്‍റെ രൂപകൽപ്പന. പെരുന്തച്ഛൻ രീതി പുനരാവിഷ്കരിക്കുകയാണ് ആർക്കിടെക്റ്റ് എൻ.  മഹേഷ് ഇതിലൂടെ.

അങ്ങ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ളവത്തിന്‍റെ പ്രതീകമായ ഏറ്റവും ചെറുതും പ്രത്യേകതകൾ നിറഞ്ഞതുമായ മണിയിൽ നിന്നും തുടങ്ങാം ഈ മ്യൂസിയത്തിലെ ശേഖരത്തിന്‍റെ വിശേഷങ്ങൾ. ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലും മുംതാസും. യു.എസ് – ദക്ഷിണകോറിയ സൗഹൃദത്തിന്‍റെ പ്രതീകമായ ഫ്രണ്ട്ഷിപ്പ് ബെൽ. അങ്ങനെ നീളുന്നു പ്രത്യേകതകൾ നിറഞ്ഞ ഈ മ്യൂസിയത്തിന്‍റെ ശേഖരം.

ഇനി നമുക്ക് ഇതിന്‍റെ ഉടമസ്ഥരെ പരിചയപ്പെടാം. തിരുവനന്തപുരം തിരുമല സ്വദേശികളായ പ്രശസ്ത ആർക്കിടെക്റ്റ് എൻ. മഹേഷും ഭാര്യ ലതാ മഹേഷും. ലതയുടെ ശേഖരത്തിലുള്ളതാണ് ഈ ബെൽ മ്യൂസിയത്തിൽ പ്രദർശനത്തിലുള്ള ഏഴായിരത്തിലധികം വരുന്ന മണികൾ.

കഴിഞ്ഞ മൂന്നു ദശകത്തിലായി ഇവർ നടത്തിയ വിദേശ യാത്രകളുടെ ഒാർമ്മ കൂടിയാണിത്. വെറും ഒരു ഇഷ്ടത്തിൽ നിന്നാണ് മണികൾ ശേഖരിക്കാൻ ലത തുടങ്ങിയത്. ഇന്ന് തൊണ്ണൂറോളം രാജ്യങ്ങളിലെ സന്ദർശം പൂർത്തിയാക്കി ക‍ഴിഞ്ഞപ്പോൾ അപൂർവ്വ ശേഖരത്തിന് ഉടമയും.

ഈ മണികളുടെ വിശിഷ്ട ശേഖരത്തിനു ഏറ്റവും യോജിച്ച വിധത്തിലുള്ള സ്ഥലമൊരുക്കണം എന്ന ആശയമാണ് ആർക്കിടെക്റ്റ് എൻ. മഹേഷിനെ കനേഡിയന് തടി ഉപയോഗിച്ചുള്ള കൗതുകമായ മ്യൂസിയത്തിന്‍റെ രൂപകൽപ്പനയിലെത്തിച്ചത്.

ലോകമെങ്ങും പേരുകേട്ട വെസ്റ്റേണ് റെഡ്സെഡാർ ഇനത്തിൽപ്പെട്ട തടി ഉപയോഗിച്ചാണ് മ്യൂസിയം കെട്ടിടത്തിന്‍റെ പുറംഭാഗത്തിന് ആവരണം തീർത്തിട്ടുള്ളത്.

ഔട്ട്ഡോറാകട്ടെ കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് വലിയ പരിഗണന നൽകിയുള്ള നിർമാണവും. ഇവ കണ്ണിനു വിരുന്നുതന്നെയാണ്. പെരുന്തച്ഛൻ രീതി പുനരാവിഷ്കരിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ആർക്കിടെക്റ്റ് മഹേഷ് പറയുന്നു…

മ്യൂസിയത്തിലെ മണികളുടെ പ്രത്യേകത തുടരുകയാണെങ്കിൽ എല്ലാ മേഖലയെയും സ്പർശിക്കുന്നവയാണ് ഇവ എന്നത് ശ്രദ്ധേയമാണ്. വെജിറ്റബിൽ കിച്ചൻ, ഡോൾ കളക്ഷൻ, വിവിധ രാജ്യങ്ങളിലെ ആചാരങ്ങൾ,
ഓരോ ഭാവങ്ങൾ നിറഞ്ഞ മുഖങ്ങൾ അങ്ങനെ എണ്ണിയാൽ തീരാത്ത അത്രയും.

തിരുവനന്തപുരം തിരുമലയിലെ പാറേക്കോവിലിന് സമീപം ആർക്കിടെക്റ്റ് എൻ. മഹേഷിന്‍റെ വീട്ടിൽ സജ്ജീകരിച്ചിട്ടുള്ള ഇൗ ബെൽ മ്യൂസിയത്തിൽ എത്തുന്നവർക്ക് അതിന്‍റെ നിർമാണ രീതി മുതൽ മണികളുടെ ശേഖരത്തിന്‍റെ അപൂർവ്വത വരെ വലിയ അനുഭവമാകുമെന്നതിൽ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News