രേഖകളില്ലാതെ കടത്താൻ ശ്രമിച്ച എട്ടര കിലോ വെള്ളി ആഭരണങ്ങൾ പിടികൂടി

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച എട്ടര കിലോ വെള്ളി ആഭരണങ്ങൾ പിടികൂടി. ആർപിഎഫ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ പിടികൂടിയത്.

സേലത്തു നിന്ന് കോഴിക്കോട്ടേക്ക് ട്രെയിനിൽ കടത്താനായിരുന്നു ശ്രമം. പിടികൂടിയ ആ ആഭരണങ്ങൾക്ക് അഞ്ച് ലക്ഷത്തോളം രൂപ വിലവരും. സേലം സ്വദേശിയായ ഇളങ്കോയെ കസ്റ്റഡിയിലെടുത്തു.

രാവിലെ പത്തരയ്ക്ക് പാലക്കാടെത്തിയ യശ്വന്ത്പൂർ മംഗലാപുരം എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഇ ഇളങ്കോയുടെ ബാഗിൽ നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here