കേരളത്തെ കണ്ടു പഠിക്കണമെന്ന് കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ

പതിനായിരക്കണക്കിന് ജോലിക്കാർ പണിയെടുക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ നൂതനമായ ബദൽ സംവിധാനങ്ങളിലൂടെ സർക്കാർ സ്ഥാപനങ്ങൾക്ക് വരുമാനം ഉണ്ടാക്കുവാനാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് അശോക് ധാവളെ പറഞ്ഞു.

കല്യാണിൽ ജനശക്തി ആർട്സിന്റെ മുപ്പത്തി അഞ്ചാം വാർഷികാഘോഷ പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഓൾ ഇന്ത്യ കിസാൻ സഭ ദേശീയ പ്രസിഡന്റ്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. കടക്കെണിയിൽ പെട്ട മൂന്നര ലക്ഷം കർഷകരാണ് കഴിഞ്ഞ 25 വർഷമായി രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുള്ളത്. മോദി സർക്കാരിന്റെ കാലം വന്നതോടെ കർഷക ആത്മഹത്യയുടെ അനുപാതം രണ്ടിരട്ടിയായി വർധിച്ചുവെന്നും അശോക് ധാവളെ കുറ്റപ്പെടുത്തി.

രാജ്യത്ത് സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരണമെന്നും അശോക് ധാവളെ വ്യക്തമാക്കി. കൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോയ വാരം മുംബൈയിൽ നടന്ന അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിൽ 800 വനിതാ പ്രതിനിധികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുത്തത്. പ്രാതിനിധ്യത്തിൽ കേരളം മുന്നിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരിയിൽ കേരളത്തിൽ 55 ലക്ഷത്തിലധികം പേർ പങ്കെടുത്ത വനിതാ മതിലിനെ കുറിച്ചും അശോക് ധാവളെ പരാമർശിച്ചു. സ്ത്രീ ശാക്തീകരണത്തിനും അവരുടെ സംരക്ഷണത്തിനും ഊന്നൽ കൊടുത്തു കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിൽ നടന്ന വനിതാമതിൽ ലോക ചരിത്രത്തിൽ തന്നെ ആദ്യമായി നടന്ന സംഭവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

അഡ്വക്കേറ്റ് എം സ്വരാജ് എം എൽ എ മുഖ്യാതിഥിയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണത്തെ കുറിച്ച് എം സ്വരാജ് എം എൽ എയും ശക്തമായി അപലപിച്ചു. തന്ത്രപ്രധാനമായ മേഖലകൾ സർക്കാർ നിയന്ത്രണത്തിലായില്ലെങ്കിൽ സംഭവിക്കുന്ന അപകടങ്ങളെ കുറിച്ച് കേന്ദ്ര സർക്കാരിന് ധാരണയുണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ, ലോക കേരള സഭാംഗം പി കെ ലാലി, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News