കളക്ടറുടെ ജോലി ചെയ്യാൻ സർക്കാർ വാഹനം ആവശ്യമാണോ? വേണ്ടെന്ന് കൊല്ലം കളക്ടർ ബി അബ്ദുല്‍ നാസർ

ജില്ലാ കളക്ടറുടെ ജോലി ചെയ്യാൻ സർക്കാർ വാഹനം ആവശ്യമാണൊ? വേണ്ടെന്നാണ് കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുല്‍ നാസറിന്റെ പക്ഷം.

സമയം രാവിലെ 6.30, സ്ഥലം കൊല്ലം ഗോൾഡൻ ബീച്ച്, കൈരളി ടിവിയുടെ നാട്ടുപച്ച എന്ന പ്രഭാത പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. കൈരളി വാർത്താ സംഘം കളക്റുടെ കാർ വരുന്നത് നോക്കി നിന്നു. അപ്പോഴാണ് കളക്ടറുടെ കോൾ, ബീച്ചിലെത്തിയെന്ന് ഞങ്ങൾ പറഞ്ഞു. പാർക്കിനു മുമ്പിലുണ്ടെന്ന് അദ്ദേഹവും.

അതു വഴിയാണ് ഞങ്ങൾ വന്നതെന്നും കളക്ടറെ കണ്ടില്ലെന്നും ഞങ്ങൾ പറഞ്ഞു. സാറിനെ കാത്തു നിൽക്കുകയാണെന്ന് പറഞ്ഞതും ജില്ലാ കളക്ടർ അബ്ദുൾനാസർ ഹെൽമറ്റ് ധരിച്ച് തന്റെ റോയൽ എന്‍ഫീല്‍ഡ്‌
ബൈക്കിൽ വന്നിറങ്ങി. അപൂർവ്വ കാഴ്ച കണ്ട ഞാൻ ഉടൻ തന്നെ ഒരു ചിത്രം പകർത്തി.

അംഗരക്ഷകർക്കൊപ്പം ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങേണ്ട കളക്ടർ സ്വന്തം ബൈക്കിൽ വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമൊ. ആശ്ചര്യം മറക്കാതെ അദ്ദേഹത്തോടു തന്നെ ചോദിച്ചു.

ഇതിൽ ഇത്ര വല്ല്യ കാര്യമുണ്ടൊ എന്ന്. ചിലവുകൾ പരമാവധി കുറക്കുകയല്ലെ വേണ്ടതെന്ന്, നടക്കാനായിരുന്നു മോഹം. പക്ഷെ സമയം കൂടി ലാഭിക്കാനാണ് ബൈക്ക് ഉപയോഗിക്കുന്നതെന്ന് കളക്ടർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News