വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; 4 പേർ മരിച്ചു

വൈക്കം ചേരുംചുവട് ബസും കാറും കൂട്ടിയിടിച്ച്‌ 4 പേർ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ ആറോടെ ചേരുംചുവട് പാലത്തിന് സമീപമാണ് അപകടം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

അപകടത്തില്‍ ബസിലെയും കാറിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് കാർ യാത്രക്കാരുടെ നില ഗുരുതരമാണ്.അപകടത്തെ തുടർന്ന് വൈക്കം- എറണാകുളം പാതയിൽ വാഹന ഗതാഗതം സ്തംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News