നടിയെ ആക്രമിച്ച കേസ്; വിചാരണ തുടങ്ങുന്ന തീയ്യതി കോടതി ഇന്ന് തീരുമാനിക്കും

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്ന തീയ്യതി കോടതി ഇന്ന് തീരുമാനിക്കും.

പ്രതികള്‍ക്കു മേല്‍ കുറ്റം ചുമത്തുന്ന നടപടി പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിചാരണ തീയ്യതി തീരുമാനിക്കുന്നത്. അതേസമയം വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ ഇന്ന് കോടതിക്ക് കൈമാറും. നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

കേസിന്റെ പ്രധാന തെളിവായ വിഡിയോ ദൃശ്യങ്ങൾ കണ്ട ശേഷം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഇതിനെതിരെ ആവശ്യമെങ്കിൽ മേൽക്കോടതിയെ സമീപിക്കുന്നതിന് ദിലീപിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here