പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 15 വര്‍ഷം തടവുശിക്ഷ

പാലക്കാട് : പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം തടവുശിക്ഷ. ചെര്‍പ്പുളശ്ശേരിയിലെ അധ്യാപകനായ കൈപ്പുറം സ്വദേശി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

പാലക്കാട് കോടതിയുടേതാണ് വിധി. പ്രതി ഒരു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചു. ചൈല്‍ഡ് ലൈന് വിവരം കിട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News