ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അശ്ലീല പ്രസംഗം: സെന്‍കുമാറിനെതിരെ പരാതി

സ്ത്രീകളെ അപമാനിക്കും വിധം പ്രസംഗിച്ചതിന് മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാരിനെതിരെ പരാതി.

തിങ്കളാഴ്ച വൈകീട്ട് വടക്കന്‍ പറവൂര്‍ പഴയ പാര്‍ക്ക് ഗ്രൗണ്ടില്‍ സംസാരിക്കവേയാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ലൈംഗികചുവയോടെ സെന്‍കുമാര്‍ സംസാരിച്ചത്. ഡിവൈഎഫ്‌ഐ പറവൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ് സന്ദീപാണ് പരാതി നല്‍കിയത്.

ജെഎന്‍യുവില്‍ പെണ്‍കുട്ടികള്‍ ഉറക്കം ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണെന്നും കാമ്പസില്‍ ഗര്‍ഭ നിരോധന ഉറകളുടെ കൂമ്പാരമാണെന്നും മറ്റുമായിരുന്നു പ്രസംഗം. പ്രസംഗത്തിന്റെ ശബ്ദ ശകലം സഹിതമാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here