‘ഒരിഞ്ചുപോലും പിന്നോട്ടുപോകില്ല’- ഐഷി ഘോഷ്

ജെഎന്‍യു ക്യാമ്പസില്‍ സംഘപരിവാര്‍ നടത്തിയ ഭീകരാക്രമണത്തിന് ഇരയായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ‘ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിദ്യാര്‍ഥികള്‍ക്കെതിരെ പ്രയോഗിക്കുന്ന ഓരോ ഇരുമ്പുവടിക്കും ആശയപരമായ സംവാദംകൊണ്ട് മറുപടി നല്‍കും. ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള കിരാത ആക്രമണങ്ങള്‍ എത്ര തുടര്‍ന്നാലും വിദ്യാര്‍ഥികള്‍ ഒരിഞ്ചുപോലും പിന്നോട്ടുപോകില്ല. ചോദ്യങ്ങളുന്നയിക്കുന്ന സംവാദത്തെ സ്വാഗതംചെയ്യുന്ന ജെഎന്‍യുവിന്റെ സംസ്‌കാരം എത്ര ശ്രമിച്ചാലും ഇല്ലാതാക്കാനാകില്ല. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ജനാധിപത്യരീതിയെ അവസാനിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ പൊലീസിന്റെയും വൈസ് ചാന്‍സലറുടെയും അനുവാദത്തോടെയാണ് ആക്രമണങ്ങള്‍ നടത്തുന്നത്. ആസൂത്രിതവും സംഘടിതവുമായ ഭീകരാക്രമണമാണ് ജെഎന്‍യുവില്‍ ഞായറാഴ്ച വൈകിട്ട് നടന്നത്. ആര്‍എസ്എസ് അക്രമികളുമായെത്തിയ എബിവിപിക്കാര്‍ വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. കഴിഞ്ഞ നാലു ദിവസമായി എബിവിപി തുടരുന്ന അതിക്രമങ്ങള്‍ ആര്‍എസ്എസുമായി ബന്ധമുള്ള അധ്യാപകരുടെ സഹായത്തിലും പിന്തുണയിലുമാണ് നടന്നത്. ഈ അതിക്രമങ്ങള്‍ക്കെതിരെ അധ്യാപക അസോസിയേഷന്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here