ട്രംപിന്റെ തലയ്ക്ക് ഇറാനില്‍ വിലയിട്ടു;സംഭാവനയിലൂടെ തുക കണ്ടെത്തും

ഇറാനിലെ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിനു പകരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തലയ്ക്ക് ഇറാനില്‍ പ്രഖ്യാപിച്ച പാരിതോഷികം എട്ടു കോടി ഡോളര്‍ (ഏകദേശം 576 കോടി രൂപ). സുലൈമാനിയുടെ അന്ത്യയാത്രയുടെ തല്‍സമയ സംപ്രേഷണത്തിനിടെ ഔദ്യോഗിക ടിവി ചാനലിലാണ് ഇതുസംബന്ധിച്ച ആഹ്വാനമുയര്‍ന്നത്.ഇറാനിലെ ജനസംഖ്യ എട്ടു കോടിയാണ്. ഓരോ പൗരനില്‍നിന്നും ഓരോ ഡോളര്‍ വീതം സംഭാവനയിലൂടെ തുക കണ്ടെത്താമെന്നാണു നിര്‍ദേശം. ടിവിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും ഇറാന്‍ ഭരണകൂടം ഇതുസംബന്ധിച്ചു മൗനം പാലിച്ചു. അതേസമയം യുഎന്‍ സുരക്ഷാസമിതി യോഗത്തില്‍ ഇറാന് വീസ നിഷേധിച്ച് അമേരിക്ക. വ്യാഴാഴ്ച ന്യൂയോര്‍ക്കിലാണ് സുരക്ഷാസമിതി യോഗം ചേരുക. വീസ ലഭിക്കാത്തതിനാല്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവേദ് സരിഫിനു യോഗത്തില്‍ പങ്കെടുക്കാനാകില്ല.ഇറാഖില്‍ നിന്നു സേനയെ പിന്‍വലിക്കില്ലെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അറിയിച്ചു. അമേരിക്കന്‍ സൈന്യം രാജ്യം വിടണമെന്ന് ഇറാഖ് പാര്‍ലമെന്റിന്റെ അടിയന്തരയോഗം ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News