കേരള ബാങ്ക് : സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കേരള ബാങ്ക് രൂപീകരണത്തിന് അനുമതി. നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇടപെട്ടില്ല. ഹർജിക്കാർ നടത്തുന്നത് അനാവശ്യ ഇടപെടലാണന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

ബാങ്ക് രൂപീകരണ നടപടികൾ പൂർത്തിയായെന്നും കോടതിയുടെ ഇടപെടൽ അന്തിമമായി പാവപ്പെട്ട കർഷകരെയാവും ബാധിക്കുകയെന്നും സർക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ. രവീന്ദ്രനാഥ് ബോധിപ്പിച്ചു.

ഇടനിലക്കാരെ ഒഴിവാക്കിയാണ് ബാങ്ക് രൂപീകരണം.ഇതിന്റെ ഗുണഭോക്താക്കൾ കർഷകരാണന്നും വായ്പക്ക് പലിശ കുറയുമെന്നും സർക്കാർ ബോധിപ്പിച്ചു. കേസ് കോടതി വാദത്തിനായി 17 ലേക്ക് മാറ്റി.

വിദഗ്ധ പഠനത്തിന് ശേഷമാണ് ബാങ്ക് രൂപീകരിക്കാൻ തീരുമാനിച്ചത് . റിസർവ് ബാങ്കും നബാർഡും വിശദമായ പഠനത്തിനു ശേഷമാണ് ബാങ്ക് രുപീകരണത്തിന് അനുമതി നൽകിയതെന്നും സർക്കാർ ബോധിപ്പിച്ചു.

ബാങ്ക് രുപീകരണത്തിന്റെ ഭാഗമായി ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ അനുമതി നൽകിയ സിംഗിൾ ബഞ്ചുത്തരവിനെതിരെ പുലാപ്പറ്റ, മാഞ്ഞൂർ സഹകരണ ബാങ്കുകളാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്.

ബാങ്ക് രൂപീകരണത്തിനായി സഹകരണ നിയമം ഭേദഗതി ചെയ്തത് നിയമ വിരുദ്ധമാണ നാണ് ഹർജിക്കാരുടെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News