സുലൈമാനിയുടെ കൊലപാതകം; യുഎസ് സൈന്യത്തെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റ് ബില്‍ പാസാക്കി

ടെഹ്റാന്‍: യുഎസ് സൈന്യത്തെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കി.

ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൈന്യത്തെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ ബില്‍ പാസാക്കിയത്.

സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍ പൗര സേനയുടെ ആറുപേര്‍ ആക്രമണത്തില്‍ മരിച്ചിരുന്നു.

നേരത്തെ ട്രംപ് കോട്ടിട്ട തീവ്രവാദിയാണെന്ന് ഇറാന്‍ വാര്‍ത്താവിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജറോമി പറഞ്ഞിരുന്നത്.

”ട്രംപ് ഒരു തീവ്രവാദിയാണ് ഐഎസിനെയും ഹിറ്റ്‌ലറിനെയും പോലെ. അവരെല്ലാം സംസ്‌കാരങ്ങളെ ഭയപ്പെടുന്നു. മഹത്തായ ഇറാനിയന്‍ രാഷ്ട്രത്തെയും ഇറാനിയന്‍ സംസ്‌കാരത്തെയും തോല്‍പ്പിക്കാനാവില്ലെന്ന ചരിത്രം അദ്ദേഹം ഉടന്‍ തിരിച്ചറിയും”. മുഹമ്മദ് ജാവേദ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here