ടെഹ്‌റാന്‍: അമേരിക്ക കൊലപ്പെടുത്തിയ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വിലാപ യാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 35 പേര്‍ മരിച്ചു.
സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ നടന്ന വിലാപ യാത്രയിലാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ 50ഓളം പേര്‍ക്ക് പരുക്കേറ്റതായും അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ജനക്കൂട്ടമാണ് സുലൈമാനിയുടെ കബറടക്ക ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്.
ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രധാന വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനാണ് സുലൈമാനി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, യുഎസ് സൈന്യത്തെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കി.
ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൈന്യത്തെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ ബില്‍ പാസാക്കിയത്.
നേരത്തെ ട്രംപ് കോട്ടിട്ട തീവ്രവാദിയാണെന്ന് ഇറാന്‍ വാര്‍ത്താവിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജറോമി പറഞ്ഞിരുന്നത്.
”ട്രംപ് ഒരു തീവ്രവാദിയാണ് ഐഎസിനെയും ഹിറ്റ്‌ലറിനെയും പോലെ. അവരെല്ലാം സംസ്‌കാരങ്ങളെ ഭയപ്പെടുന്നു. മഹത്തായ ഇറാനിയന്‍ രാഷ്ട്രത്തെയും ഇറാനിയന്‍ സംസ്‌കാരത്തെയും തോല്‍പ്പിക്കാനാവില്ലെന്ന ചരിത്രം അദ്ദേഹം ഉടന്‍ തിരിച്ചറിയും”. മുഹമ്മദ് ജാവേദ് പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.